അ​ന​ധി​കൃ​ത കൈ​വ​ശ​രേ​ഖ: പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തും: ക​ള​ക്ട​ർ
Sunday, September 20, 2020 11:00 PM IST
മൂ​ന്നാ​ർ: ദേ​വി​കു​ള​ത്ത് അ​ന​ധി​കൃ​ത കൈ​വ​ശ​രേ​ഖ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ താ​മ​സ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മൂ​ന്നാ​ർ കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ റ​വ​ന്യൂ ഭൂ​മി കൈ​യേ​റ്റം ത​ട​യ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നും അ​ന​ധി​കൃ​ത​മാ​യി 110 കൈ​വ​ശ​രേ​ഖ​ക​ൾ ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു​ചെ​യ്തു. മൂ​ന്നാ​ർ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ വി​നു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി ജീ​വി​ക്കു​ന്ന​വ​രാ​ണ് കോ​ള​നി​ക​ളി​ലു​ള്ള​തെ​ന്ന് ക​ള​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​നും അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​കും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

67 തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദേ​വി​കു​ളം കോ​ള​നി​യി​ൽ വീ​ടു​വ​ച്ച് താ​മ​സി​ക്കു​ന്ന​ത്. ഭു​മി സം​ബ​ന്ധ​മാ​യ കൈ​വ​ശ​രേ​ഖ ഉ​ള്ള​വ​ർ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്ന​ത്. ഇ​ത്ത​രം പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ ന​ൽ​കി​യ 110 രേ​ഖ​ക​ളാ​ണ് റ​വ​ന്യൂ​വി​ലെ പ്ര​ത്യേ​ക​സം​ഘം വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.