മൂ​ന്നാ​റി​ലെ തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Sunday, September 20, 2020 11:00 PM IST
മൂ​ന്നാ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മൂ​ന്നാ​റി​ലെ തൂ​ക്കു​പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി മൂ​ന്നാ​റി​ൽ നി​ർ​വ​ഹി​ച്ചു. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യെ ബ​ന്ധി​പ്പി​ച്ച് പ​ഴ​യ മൂ​ന്നാ​ർ വ​ർ​ക് ഷോ​പ്പ് ക്ല​ബി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പാ​ലം 2018-ലെ ​ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് ത​ക​ർ​ന്ന​ത്.

എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്് പാ​ലം അ​തേ മാ​തൃ​ക​യി​ൽ പു​ന​ർ നി​ർ​മി​ക്കു​ന്ന​ത്.