പെ​രി​യ​വ​ര താ​ത്കാലി​ക പാ​ലം വീ​ണ്ടും അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, September 20, 2020 11:00 PM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ പെ​രി​യ​വ​ര​യി​ലെ താ​ത്കാ​ലി​ക പാ​ലം ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തോ​ടെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പാ​ല​ത്തി​ന്‍റെ ഒ​രു​വ​ശ​ത്താ​യി മ​ണ​ൽ​ചാ​ക്ക് അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

കു​ത്തൊ​ഴു​ക്കി​ൽ ത​ക​ർ​ന്ന​തു​മൂ​ലം അ​ഞ്ചു​ത​വ​ണ​യാ​ണ് താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ക്കേ​ണ്ടി​വ​ന്ന​ത്. പാ​ലം അ​പ​ക​ട​ത്തി​ലാ​യ​ത് മൂ​ന്നാ​ർ ഉ​ടു​മ​ല​പേ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന ഗ​താ​ഗ​ത​ത്തെ വീ​ണ്ടും ബാ​ധി​ക്കു​ന്ന നി​ല​യാ​ണു​ള്ള​ത്.

പെ​രി​യ​വ​ര​യി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞ​തു​മൂ​ലം പാ​ലം​പ​ണി നി​ർ​ദ്ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു ഉ​ദ്യാ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ണി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു.

പെ​ട്ടി​മു​ടി ദു​ര​ന്തം ന​ട​ന്ന​പ്പോ​ൾ താ​ൽ​ക്കാ​ലി​ക പാ​ലം ത​ക​ർ​ന്ന​ത് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​റെ തി​രി​ച്ച​ടി​യാ​യി​രു​ന്നു. അ​ന്ന് അ​ടി​യ​ന്ത​ര​മാ​യി പ​ണി​ക​ൾ ന​ട​ത്തി പു​തി​യ പാ​ലം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​വാ​ൻ തു​റ​ന്നെ​ങ്കി​ലും പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി വീ​ണ്ടും അ​ട​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടി​മു​ടി അ​പ​ക​ടം ന​ട​ന്ന് 40 ദി​വ​സം പി​ന്നി​ട്ടി​ട്ടും പാ​ലം തു​റ​ക്കാ​നാ​യി​ട്ടി​ല്ല.