കോ​വി​ഡ്: പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം
Sunday, September 20, 2020 10:56 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്ത് ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 48 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നു​ള്ള പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഓ​ഗ​സ്റ്റി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 40 പേ​ർ​ക്കും സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ ഒ​രാ​ൾ​ക്കും ഏ​ഴു മു​ത​ൽ 13 വ​രെ 22 പേ​ർ​ക്കും 14 മു​ത​ൽ 19 വ​രെ 19 പേ​ർ​ക്കും മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തു​സം​ബ​ന്ധി​ച്ച് ഡി​എം​ഒ, ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ് എ​ന്നി​വ​ർ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ക​ത്ത് ന​ൽ​കി.