കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി​വീ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നു
Sunday, September 20, 2020 10:56 PM IST
ക​ട്ട​പ്പ​ന: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ക​ട്ട​പ്പ​ന ആ​ന​വി​ലാ​സം റോ​ഡി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. രാ​ത്രി​യി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ ക​ട​മാ​കു​ഴി​ക്കു സ​മീ​പം വ​ൻ​മ​രം ക​ട​പു​ഴ​ക്കി വീ​ണ​ത്.

മ​രം വീ​ണ​തോ​ടെ ഒ​രു വൈ​ദ്യു​ത പോ​സ്റ്റും വൈ​ദ്യു​ത ലൈ​നു​ക​ളും ത​ക​ർ​ന്നു. പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഈ ​സ​മ​യം ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രു​ന്ന​ത് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി. രാ​ത്രി​മു​ത​ൽ ആ​ന​വി​ലാ​സ​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു.

രാ​വി​ലെ​യോ​ടെ റോ​ഡി​ൽ വീ​ണ മ​രം പൂ​ർ​ണ​മാ​യി മു​റി​ച്ചു​നീ​ക്കി. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ര​വ​ധി വ​ൻ​മ​ര​ങ്ങ​ളാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്. കാ​റ്റ് ശ​ക്ത​മാ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്.