ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ൽ നേ​ത്ര​വി​ഭാ​ഗം ഉ​ദ്ഘാ​ട​നം
Saturday, September 19, 2020 10:50 PM IST
തൊ​ടു​പു​ഴ: ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ൽ നേ​ത്ര​രോ​ഗ ചി​കി​ൽ​സാ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കു​മെ​ന്ന് ഡോ. ​ജോ​സ​ഫ് സ്റ്റീ​ഫ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് 12.30നു ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഡോ. ​ജോ​സ​ഫ് സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​സി​ലി ജോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​ർ​ബ​ൻ ബാ​ങ്ക് ചെ​യ​ർ​മാ​ൻ വി.​വി. മ​ത്താ​യി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

നേ​ത്ര​രോ​ഗ ചി​കി​ൽ​സാ വി​ഭാ​ഗ​ത്തി​ൽ 24 മ​ണി​ക്കൂ​ർ എ​മ​ർ​ജ​ൻ​സി സേ​വ​നം ല​ഭ്യ​മാ​ണ്. തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ​യാ​ണ് നേ​ത്ര​വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ സ​ർ​ജ​റി വി​ഭാ​ഗ​വും ഒ​പ്റ്റി​ക്ക​ൽ​സും താ​മ​സി​യാ​തെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ വ​രു​വാ​ൻ സാ​ധി​ക്കാ​ത്ത രോ​ഗി​ക​ൾ​ക്ക് ടെ​ലി​മെ​ഡി​സി​ൻ, ഹോം​കെ​യ​ർ വി​ഭാ​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ ത​ന്പി എ​രു​മേ​ലി​ക്ക​ര​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.