സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മ​മെ​ന്ന്
Saturday, September 19, 2020 10:50 PM IST
നെ​ടു​ങ്ക​ണ്ടം: സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തു​ന്ന സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ പോ​ലീ​സ് ന​ട​ത്തു​ന്ന ന​ര​നാ​യാ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​ങ്ക​ണ്ട​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. എ​ന്നി​ട്ടും മു​ൻ ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജ​ന​പ്ര​തി​നി​ധി​യു​മാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന്‍റെ ഉ​ടു​തു​ണി പ​റി​ക്കു​ന്ന നി​ല​യി​ലേ​ക്ക് പോ​ലീ​സ് ത​രം​താ​ണു.

കാ​മാ​ക്ഷി​യി​ൽ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച പോ​ലീ​സ് സി​പി​എ​മ്മി​ന്‍റെ ഗു​ണ്ട​ക​ളാ​യി അ​ധഃ​പ​തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ആ​രോ​പി​ച്ചു. ജി​ല്ല​യി​ലെ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ നേ​രി​ടു​മെ​ന്നും മു​കേ​ഷ് മോ​ഹ​ന്‍റെ തു​ണി​യു​രി​ഞ്ഞ് അ​പ​മാ​നി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.