അ​റ​ക്കു​ളം ക​ർ​ഷ​ക കൂ​ട്ടാ​യ്മ ധ​ർ​ണ ന​ട​ത്തി
Saturday, September 19, 2020 10:48 PM IST
മൂ​ല​മ​റ്റം: കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മി​നി​മം വേ​ത​ന​മാ​യ 18000 രൂ​പ 60 വ​യ​സ് ക​ഴി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് പെ​ൻ​ഷ​നാ​യി ന​ൽ​കു​ക, അ​ന്യാ​യ​മാ​യ ഇ​ന്ധ​ന​വി​ല പി​ൻ​വ​ലി​യ്ക്കു​ക, വ​ന്യ​ജീ​വി കേ​ന്ദ്ര​ങ്ങ​ളു​ടെ ബ​ഫ​ർ​സോ​ണു​ക​ളി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന ഇ​എ​സ്എ​യി​ൽ നി​ന്നും കൃ​ഷി​ഭൂ​മി​യെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും ഒ​ഴി​വാ​ക്കു​ക , കൃ​ഷി ന​ശി​പ്പി​ക്കു​ന്ന വ​ന്യ ജീ​വി​ക​ളെ ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​റ​ക്കു​ളം ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ പു​ര​യി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് പ​ര​വ​ൻ​പ​റ​ന്പി​ൽ, ജ​യ്സ​ണ്‍ കു​ന്നും​പു​റം, ത​ങ്ക​ച്ച​ൻ പെ​രു​മാം​കു​ന്നേ​ൽ, ടോ​മി പു​ളി​യം​മാ​ക്ക​ൽ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.