ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പി​ടി​എ​യ്ക്ക് അ​വാ​ർ​ഡി​ന്‍റെ തി​ള​ക്കം
Saturday, September 19, 2020 10:48 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ർ​ച്ച​യാ​യി എ​ട്ടാം വ​ർ​ഷ​വും മി​ക​ച്ച പി​ടി​എ​യ്ക്കു​ള്ള പു​ര​സ്കാ​രം നേ​ടി. ജി​ല്ല​യി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഹൈ​സ്കൂ​ൾ പി​ടി​എ​യ്ക്കു​ള്ള സ​ർ​ക്കാ​ർ പു​ര​സ്കാ​ര​മാ​ണ് ല​ഭി​ച്ച​ത്. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്, ആ​ർ​മി എ​ൻ​സി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്, എ​ൻ​എ​സ്എ​സ്, സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ലി​റ്റി​ൽ കൈ​റ്റ്സ് തു​ട​ങ്ങി​യ​വ​യെ​ല്ലാം സ്കൂ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ലി​യോ കു​ന്ന​പ്പി​ള്ളി​ൽ, കെ.​പി. മ​ധു​സൂ​ദ​ന​ൻ, റാ​ണി ഷി​മ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പി​ടി​എ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ മെ​യി​ൽ വി​ര​മി​ച്ച സം​സ്ഥാ​ന അ​ധ്യാ​പ​ക പു​ര​സ്കാ​ര ജേ​താ​വ് ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി​ക്കു​ട്ടി ജോ​സ​ഫ്, പി​ടി​എ സെ​ക്ര​ട്ട​റി റെ​ജീ​ന ലോ​റ​ൻ​സ് എ​ന്നി​വ​രു​ടെ മി​ക​ച്ച പി​ന്തു​ണ​യാ​യ​ണ് ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​നം. ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​സി​ടി​വി, ശീ​തീ​ക​രി​ച്ച കു​ടി​വെ​ള്ള സം​വി​ധാ​നം, പു​തി​യ ഡെ​സ്ക്കു​ക​ൾ ബെ​ഞ്ചു​ക​ൾ ല​ഭ്യ​മാ​ക്കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ജൈ​വ കൃ​ഷി വ്യാ​പ​നം എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ട് ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​യ​തും നേ​ട്ട​മാ​ണ്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് അ​ന്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ ടി​വി, ഡി​റ്റി​എ​ച്ച് ക​ണ​ക്ഷ​ൻ, സ്മാ​ർ​ട്ട് ഫോ​ണ്‍ എ​ന്നി​വ ന​ൽ​കി. കൈ​ത​പ്പാ​റ, വേ​ളൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ​ന്ദ​ർ​ശി​ച്ച് അ​വ​ർ​ക്ക് വേ​ണ്ട പ​ഠ​ന സ​ഹാ​യ​മെ​ത്തി​ച്ച​തും പി​ടി​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്. സ്കൂ​ൾ മൈ​താ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ​മാ​ണ് സ്കൂ​ൾ പി​ടി​എ​യു​ടെ അ​ടു​ത്ത ല​ക്ഷ്യം. മ​റ്റൊ​രു സ്വ​പ്ന പ​ദ്ധ​തി​യാ​ണ് സ​ന്പൂ​ർ​ണ സൗ​രോ​ർ​ജ വി​ദ്യാ​ല​യം. പു​ര​സ്കാ​രം നേ​ടി​യ ര​ക്ഷാ​ക​ർ​തൃ സ​മി​തി​യെ സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.