ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളി​ൻ​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം: ഉ​മ്മ​ൻ ചാ​ണ്ടി
Saturday, September 19, 2020 10:48 PM IST
അ​ണ​ക്ക​ര: ഇ​ട​തു​സ​ർ​ക്കാ​ർ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളി​ൻ​മേ​ൽ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. മ​റ്റു 13 ജി​ല്ല​ക​ൾ​ക്കും ബാ​ധ​ക​മ​ല്ലാ​ത്ത നി​ർ​മാ​ണ​നി​രോ​ധ​ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഇ​ടു​ക്കി​ക്ക് മാ​ത്ര​മാ​യി ഇ​റ​ക്കി​യ​ത് വി​വേ​ച​ന​പ​ര​മാ​ണ്. 1964 ലെ ​റൂ​ൾ കാ​ലോ​ചി​ത​മാ​യി ഭേ​ദ​ഗ​തി​വ​രു​ത്തി ഇ​ടു​ക്കി​യി​ലെ ജ​ന​ത​യ്ക്ക് നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി​ക്ക് മാ​ത്ര​മാ​യി ഇ​റ​ക്കി​യി​ട്ടു​ള്ള നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, റൂ​ൾ 64 ഭേ​ദ​ഗ​തി ചെ​യ്യു​ക, 2019 ഡി​സം​ബ​ർ 17ലെ ​സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ.​പൗ​ലോ​സ് അ​ണ​ക്ക​ര​യി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​ർ ഓ​ണ്‍​ലൈ​നി​ലൂ​ടെ സ​മ​ര​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.പീ​രു​മേ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ, എ.​പി. ഉ​സ്മാ​ൻ, ശ്രി​മ​ന്ദി​രം ശ​ശി​കു​മാ​ർ, ഷാ​ജി പൈ​നാ​ട​ത്ത്, സി​റി​യ​ക് തോ​മ​സ്, പി.​ആ​ർ. അ​യ്യ​പ്പ​ൻ, ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, ജി​യോ മാ​ത്യു, ടോ​ണി തോ​മ​സ്, ആ​ഗ​സ്തി അ​ഴ​ക​ത്ത,് ബാ​ബു അ​ത്തി​മൂ​ട്ടി​ൽ, ബി​ജു ദാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.