കോ​വി​ഡ് വ്യാ​പ​നം: മൂ​ന്നാ​റി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കും
Saturday, September 19, 2020 10:48 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ മൂ​ന്നാ​റി​ൽ ജാ​ഗ്ര​ത ശ​ക്ത​മാ​ക്കു​ന്നു. അ​പ​ക​ട​സൂ​ച​ന ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ ന​ട​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​ത്.

ഇ​ന്ന് വ്യാ​പാ​ര സ്ഥാ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും നാ​ളെ​മു​ത​ൽ ക​ട​കൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​സ​മ​യം.

നാ​ലു ദി​വ​സ​ത്തി​നി​ടെ മൂ​ന്നാ​റി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ന്പ​തി​നോ​ട​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്ന​ത്. വ​രും​നാ​ളു​ക​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കും. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കും.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലും ഉ​ണ്ടാ​കു​ന്ന ജ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.