സം​ര​ക്ഷ​ണ​ഭി​ത്തി ഇടി​ഞ്ഞു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Saturday, September 19, 2020 10:03 PM IST
തൊ​ടു​പു​ഴ: വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​ഞ്ചി​രി​ക്ക​വ​ല ചീ​ന്പാ​റ​യി​ൽ സി.​കെ.​ജ​മാ​ലാ​ണ് (54) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് മീ​ൻ​മു​ട്ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മീ​ൻ​മു​ട്ടി പു​ൽ​പ്പ​റ​ന്പി​ൽ ജോ​ബി​യു​ടെ വീ​ട്ടു​മു​റ്റ​ത്തേ​യ്ക്കാ​ണ് ക​ന​ത്ത മ​ഴ​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണ​ത്. ഈ ​സ​മ​യം ജ​മാ​ല​ട​ക്കം നാ​ല് തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ അ​ടി​ഭാ​ഗം ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ 12 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് ക​ൽ​കെ​ട്ട് ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ക​ല്ലി​നും മ​ണ്ണി​നു​മ​ടി​യി​ൽ​പ്പെ​ട്ട ജ​മാ​ൽ, ഇ​ട​വെ​ട്ടി സ്വ​ദേ​ശി അ​ന്ത്രു (55) എ​ന്നി​വ​രെ ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ജ​മാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലിരിക്കെ ഇ​ന്നലെ വൈ​കു​ന്നേ​രം മ​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: അ​ജ്മി, അ​ൻ​സ മോ​ൾ. മ​രു​മക്ക​ൾ: യൂ​നു​സ്, മാ​ഹി​ൻ.