ടേം ഫീ​സി​ൽ ഇ​ള​വു വ​രുത്തുന്നതിന് മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം: ഡീ​ൻ
Friday, September 18, 2020 10:18 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​ഗു​ല​ർ ക്ലാ​സ് തു​ട​ങ്ങു​ന്ന​ത് വ​രെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ മ​റ്റ് സ്പെ​ഷ​ൽ ഫീ​സു​ക​ൾ ഒ​ഴി​വാ​ക്കി ടേം ​ഫീ​സി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. കോ​വി​ഡ് മൂ​ലം കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ന​ഷ്ട​പ്പെ​ട​ലും തൊ​ഴി​ൽ ഇ​ല്ലാ​യ്മ​യും മൂ​ലം സാ​ന്പ​ത്തീ​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യും കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ​അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​വ​രു​ടെ വ​രു​മാ​ന​ത്തി​ന്‍റെ നി​ശ്ചി​ത പ​ങ്ക് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​രി​ന് ന​ൽ​കു​ക​യും ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണി​ത്.
റെ​ഗു​ല​ർ ക്ലാ​സ് ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​മ​മാ​ത്ര​മാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ലേ​ക്കു പ​ഠ​നം ചു​രു​ങ്ങു​ക​യും ചെ​യ്യു​ബോ​ൾ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് ഫീ​സി​ൽ ഇ​ള​വ് ന​ൽ​കാ​ൻ സാ​ധി​ക്കും. കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം സ്കൂ​ളു​ക​ളും മാ​താ​പി​താ​ക്ക​ളു​ടെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി റെ​ഗു​ല​ർ ക്ലാ​സ് തു​ട​ങ്ങു​ന്ന​ത് വ​രെ മ​റ്റു​ള്ള ഫീ​സു​ക​ൾ ഒ​ഴി​വാ​ക്കി ടേം ​ഫീ​സി​ൽ നി​ശ്ചി​ത ശ​ത​മാ​നം ഇ​ള​വ് ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഇ​പ്പോ​ഴും ഫീ​സി​ൽ ഇ​ള​വ് ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.