പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് കോ​വി​ഡ്; എം​എ​ൽ​എ​യും ക്വാ​റ​ന്‍റൈനി​ൽ
Friday, September 18, 2020 10:18 PM IST
തൊ​ടു​പു​ഴ: ക​രി​ങ്കു​ന്ന​ത്തെ വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോയി.
ചൊ​വ്വാ​ഴ്ച ക​രി​ങ്കു​ന്ന​ത്ത് എം​എ​ൽ​എ പ​ങ്കെ​ടു​ത്ത ര​ണ്ട് പ​രി​പാ​ടി​ക​ളി​ൽ പ​ഞ്ചാ​യ​ത്തം​ഗം പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​രു പ​രി​പാ​ടി ഈ ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വാ​ർ​ഡി​ലാ​യി​രു​ന്നു. എം​എ​ൽ​എ​യെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്ര​ാഥ​മിക ​സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഒ​രു ജീ​വ​ന​ക്കാ​രി എ​ന്നി​വ​രും മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. രോ​ഗം പി​ടി​പെ​ട്ട അം​ഗം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷം അ​ട​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ൽ ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ പ്ര​ഥ​മ​സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ അ​റു​പ​തോ​ളം പേ​രെ ക​ണ്ടെ​ത്തി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തം​ഗം എ​ത്തി​യ ബാ​ങ്കു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.