കോ​വി​ഡ്: അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തിൽ നി​യ​ന്ത്ര​ണം
Friday, September 18, 2020 10:17 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വർധിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ ആ​റു ദി​വ​സ​ത്തേ​ക്ക് അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​ിച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേയും ​ഹോ​ട്ട​ലു​ക​ളും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും ഒ​ഴി​കെ​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്ര​മെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.
ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും പാ​ഴ്സ​ലു​ക​ൾ മാ​ത്രം ല​ഭ്യ​മാ​ക്കും. രാ​ത്രി എ​ട്ടു വ​രെ ഹോ​ട്ട​ലു​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. രാ​ത്രി​കാ​ല ത​ട്ടു​ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്. ബേ​ക്ക​റി​ക​ൾ ആ​റു വ​രെ മാ​ത്ര​മെ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ആ​ളു​ക​ളും വ്യാ​പാ​ര​ശാ​ല​ക​ളും മ​റ്റി​ത​ര സ്ഥാ​പ​ന​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​യും കൈ​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം. ആ​ളു​ക​ൾ പ​ര​മാ​വ​ധി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണം. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും ഇ​ത​ര​നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ​യും മ​റ്റും പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ർ​ദേ​ശ​ങ്ങ​ളോ​ട് ആ​ളു​ക​ൾ പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തും പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​മേ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഇ​ന്നു മു​ത​ൽ ആ​റു ദി​വ​സ​ത്തേ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്.
നി​ല​വി​ൽ രോ​ഗ​മു​ക്ത​മാ​യ​തും ചി​കി​ത്സ​യി​ൽ ഉ​ള്ള​തു​മാ​യി 42 കോ​വി​ഡ് കേ​സു​ക​ളാ​ണ് ഇ​തു​വ​രെ അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ചകൊ​ണ്ടു മാ​ത്രം 16 കോ​വി​ഡ് കേ​സു​ക​ൾ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​താ​യും ആ​രോ​ഗ്യ​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.