പു​ള്ളി​പ്പു​ലി കുടുക്കിൽ വീണ് ച​ത്തസം​ഭ​വം:​ പ്ര​തി​ റിമാൻഡിൽ
Friday, September 18, 2020 10:17 PM IST
മൂ​ന്നാ​ർ:​പു​ള്ളി​പ്പുലി കു​ടു​ക്കി​ൽ വീ​ണ് ച​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.​ക​ന്നി​മ​ല ലോ​വ​ർ ഡി​വി​ഷ​നി​ൽ എ.​കു​മാ​റി(34)നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.​ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ലോ​വ​ർ ഡി​വി​ഷ​നി​ലെ തേ​യി​ല ത്തോട്ട​ത്തി​നു സ​മീ​പം കു​ടു​ക്കി​ൽ വീ​ണ് ച​ത്ത നി​ല​യി​ൽ പു​ള്ളി​പ്പു​ലി​യെ ക​ണ്ടെ​ത്.​വ​നംവ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​പ്ര​തി​യു​ടെ പ​ശു​വി​നെ ഒ​രു​വ​ർ​ഷം മു​ന്പ് പു​ലി ആ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു.​എ​സി​എ​ഫ് സ​ജീ​ഷ് കു​മാ​ർ, റേഞ്ച് ഓ​ഫീ​സ​ർ ഹ​രീ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

ഉ​ദ്ഘാ​ട​നം 22ന്

​ഇ​ടു​ക്കി: ഇ​രു​ന്പു​പാ​ല​ത്ത് പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം 22നു ​രാ​വി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും.​മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ മു​ഖ്യാതി​ഥി​യാ​യി​രി​ക്കും.