നെ​ടു​ങ്ക​ണ്ട​ത്ത് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Friday, September 18, 2020 10:17 PM IST
നെ​ടു​ങ്ക​ണ്ടം: മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ലാ​ത്തി​വീ​ശി.

കെ ​എ​സ് യു ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദന​മേ​റ്റു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. മാ​ർ​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കു​മ​ളി -മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ക്കു​ക​യും റോ​ഡി​ൽ ട​യ​ർ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സു​മാ​യി ര​ണ്ടു​ത​വ​ണ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി.

സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നും പോ​ലീ​സ് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നീ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​നെ പോ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടുപോ​യ​ത്.

ഇ​തു ചോ​ദ്യം ചെ​യ്ത് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ​ വ​ള​പ്പി​ൽ വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ക​യും പോ​ലീ​സ് ലാ​ത്തി​വീ​ശു​ക​യും ചെ​യ്തു. ഈ ​സ​മ​യ​ത്താ​ണ് കെഎ​സ്‌യു ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ബി ചെ​മ്മ​ല​യ്ക്ക് ലാ​ത്തി​യ​ടി​യേ​റ്റ​ത്. സ്റ്റേ​ഷ​നി​ൽ ഏ​റെ​നേ​രം പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും​ത​ള്ളും വാ​ക്കേ​റ്റ​വും ന​ട​ന്നു.

ഏ​റെ നേ​രം സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും കി​ഴ​ക്കേ​ക്ക​വ​ല​യി​ലും സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നു. പേ​രെ​ഴു​തി​യെ​ടു​ത്ത ശേ​ഷം പ്ര​വ​ർ​ത്ത​ക​രെ വി​ട്ട​യയ്​ക്കാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലി​ട്ട് ആ​ക്ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. മു​സൂ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി, കെ.​എ​സ് അ​രു​ണ്‍, പി.​ജെ. ജോ​മോ​ൻ, ഷി​ജോ വ​ർ​ഗീ​സ്, ജി​റ്റോ ഇ​ലു​പ്പു​ലി​ക്കാ​ട്ട്, അ​ഭി​ലാ​ഷ് ക​ല്ലു​പാ​ലം, അ​രു​ണ്‍ അ​ര​വി​ന്ദ്, റോ​ബി​ൻ വാ​രി​ക്കാ​ട്ട്, പ്ര​ശാ​ന്ത് രാ​ജു, മെ​ൽ​ബി​ൻ ജോ​യി, മോ​ബി​ൻ മാ​ത്യൂ, യൂ​സ​ഫ് താ​ന്നി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.