ക​ർ​ഷ​ക ധ​ർ​ണ ഇന്ന്
Friday, September 18, 2020 10:15 PM IST
ചെ​റു​തോ​ണി: മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി​യു​ടെ​യും രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഇ​ടു​ക്കി വ​നം​വ​കു​പ്പ് ഓ​ഫീ​സി​നു​മു​ന്നി​ൽ ക​ർ​ഷ​ക​ധ​ർ​ണ ന​ട​ത്തും. കൃ​ഷി​യി​ട​ങ്ങ​ൾ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ​സോ​ണ്‍ ആ​ക്കു​ന്ന വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ​യാ​ണ് സ​മ​രം.
കൃ​ഷി​യി​ട​ങ്ങ​ളി​ലു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക, കാ​ട്ടു​പ​ന്നി​ക​ളു​ടെ വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് മോ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ടു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്.
പ​രി​സ്ഥി​തി നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ നി​ക്ഷി​പ്ത വ​ന​ഭൂ​മി​ക്കു ചു​റ്റു​മു​ള്ള കാ​ർ​ഷി​ക മേ​ഖ​ല പ​രി​സ്ഥി​തി ലോ​ല​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ആ ​മേ​ഖ​ല​യി​ൽ ജീ​വി​ക്കു​ന്ന​വ​രു​ടെ ജീ​വ​നോ​പാ​ദി​ക​ൾ ന​ഷ്ട​മാ​കു​ക​യും അ​വ​ർ അ​വി​ടെ​നി​ന്നും സ്വ​യം ഒ​ഴി​ഞ്ഞു​പോ​കു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യും ചെ​യ്യും. ബ​ഫ​ർ​സോ​ണ്‍ വ​ന​ത്തി​ന​ക​ത്ത് നി​ർ​ത്തു​ക​യോ ദേ​ശീ​യ​പാ​ത ഉ​ൾ​പ്പെ​ടെ​യു​ള​ള പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ക​ർ​ഷ​ക​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യോ ചെ​യ്യ​ണം.
ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി കൃ​ഷി​ഭൂ​മി മ​റ്റി​ത​ര സാ​ന്പ​ത്തി​ക വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​കൂ​ടി ല​ഭ്യ​മാ​ക്ക​ണം. 1964, 93 ലെ ​ഭൂ​പ​തി​വ് നി​യ​മം മാ​റ​ണ​മെ​ന്നും ക​ർ​ഷ​ക അ​സ്തി​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ചെ​റു​തോ​ണി​യി​ൽ ന​ട​ക്കു​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഭൂ​സ​മ​ര​ത്തി​ന് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി പി​ന്തു​ണ അ​റി​യി​ച്ചു.
സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, സെ​ക്ര​ട്ട​റി രാ​ജു സേ​വ്യ​ർ, അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി, വി.​വി മാ​ണി, ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, ജി​ബി ക​ല്ലാ​ട്ട്, വ​ക്ക​ച്ച​ൻ ചേ​റ്റാ​നി എ​ന്നി​വ​ർ ധ​ർ​ണാ സ​മ​ര​ത്തി​ൽ പ്ര​സം​ഗി​ക്കും.