നെ​ൽ​വ​യ​ൽ സംരക്ഷിക്കുന്ന ഉ​ട​മ​ക​ൾ​ക്ക് റോ​യ​ൽ​റ്റി നൽകും
Friday, September 18, 2020 10:15 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ നെ​ൽ​വ​യ​ലു​ക​ൾ രൂ​പ​മാ​റ്റം വ​രു​ത്താ​തെ സം​ര​ക്ഷി​ക്കു​ക​യും കൃ​ഷി​ക്കാ​യി ത​യാ​റാ​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ട​മ​ക​ൾ​ക്ക് ഹെ​ക്ട​റി​ന് പ്ര​തി​വ​ർ​ഷം 2,000 രൂ​പ നി​ര​ക്കി​ൽ റോ​യ​ൽ​റ്റി അ​നു​വ​ദി​ക്കും.​
നി​ല​വി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്കും പ​യ​ർ,പ​ച്ച​ക്ക​റി​ക​ൾ,എ​ള്ള്,നി​ല​ക്ക​ട​ല തു​ട​ങ്ങി​യ​വ നെ​ൽ​ക്ക​ട​ല​ക​ളു​ടെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​ത്തി​ൽ വ്യ​ത്യാ​സം വ​രു​ത്താ​തെ കൃ​ഷി ചെ​യ്യു​ന്ന നി​ലം ഉ​ട​മ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.​ത​രി​ശാ​യി കി​ട​ക്കു​ന്ന നെ​ൽ​വ​യ​ലു​ക​ൾ സ്വ​ന്ത​മാ​യോ ക​ർ​ഷ​ക​ർ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യോ ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കു​ന്ന ഉ​ട​മ​ക​ൾ​ക്കും റോ​യ​ൽ​റ്റി അ​നു​വ​ദി​ക്കും.
തു​ട​ർ​ന്നു​ള്ള മൂ​ന്നു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ത​രി​ശാ​യാ​ൽ റോ​യ​ൽ​റ്റി ല​ഭി​ക്കി​ല്ല. വീ​ണ്ടും കൃ​ഷി ചെ​യ്താ​ൽ റോ​യ​ൽ​റ്റി​ക്ക് അ​ർ​ഹ​ത നേ​ടാം. റോ​യ​ൽ​റ്റി തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ www.aims.
kerala.gov.inഎ​ന്ന പോ​ർ​ട്ട​ലി​ലൂ​ടെ വ്യ​ക്തി​ഗ​ത ലോ​ഗി​ൻ ഉ​പ​യോ​ഗി​ച്ചോ അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി​യോ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ക​രം അ​ട​ച്ച ര​സീ​ത്, കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ൽ രേ​ഖ(​ആ​ധാ​ർ/​വോ​ട്ട​ർ ഐ​ഡി/ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്/ പാ​ൻ കാ​ർ​ഡ്) ബാ​ങ്കി​ന്‍റെ പേ​ര്, അ​ക്കൗ​ണ്ട് ന​ന്പ​ർ, ഐ​എ​ഫ്എ​സ്‌​സി കോ​ഡ് മു​ത​ലാ​യ​വ വ്യ​ക്ത​മാ​ക്കു​ന്ന ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പേ​ജ്,റ​ദ്ദാ​ക്കി​യ ചെ​ക്ക്ലീ​ഫ് എ​ന്നി​വ അ​പ്ലോ​ഡ് ചെ​യ്യ​ണം. അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 30നു ​മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം