പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന തൂ​ക്കു​പാ​ല​ത്തി​നു പു​ന​ർ​ജ​നി
Thursday, September 17, 2020 10:31 PM IST
മൂ​ന്നാ​ർ: 2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പ​ഴ​യ​മൂ​ന്നാ​റി​ലെ തൂ​ക്കു​പാ​ല​ത്തി​ന് പു​ന​ർ​ജ​നി. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ടി​ഞ്ഞ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്തു നി​ർ​മി​ച്ച പാ​ലം 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 20ന് ​രാ​വി​ലെ 9.30 ന് ​മ​ന്ത്രി എം.​എം. മ​ണി മൂ​ന്നാ​റി​ൽ നി​ർ​വ​ഹി​ക്കും. കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ പ​ഴ​യ​മൂ​ന്നാ​റി​ൽ മ​ഹാ​ല​ക്ഷ്മി ജം​ഗ്ഷ​നു സ​മീ​പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

എം​എ​ൽ​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. ത​ക​ർ​ന്ന പാ​ലം നി​ല​നി​ന്ന അ​തേ സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണം. തേ​യി​ല​കൃ​ഷി​ക്കാ​യി മൂ​ന്നാ​റി​ലെ​ത്തി​യ ബ്രീ​ട്ടീ​ഷു​കാ​രു​ടെ നി​ർ​മ്മാ​ണ വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി നി​ല​നി​ന്നി​രു​ന്ന പാ​ലം 2018 ഓ​ഗ​സ്റ്റ് 15 ന് ​ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. പാ​ലം അ​തേ​പ​ടി നി​ർ​മ്മി​ക്കു​ന്ന​തി​ന് വൈ​ദ​ഗ്ദ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ഴ​മ നി​ല​നി​ർ​ത്തി പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്. 1942 - ൽ ​പ​ണി​ത പാ​ലം മാ​ർ​ഗ​ര​റ്റ് ബ്രി​ഡ്ജ് എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ബ്രി​ട്ടീ​ഷ് രാ​ജ്ഞി​യാ​യി​രു​ന്ന എ​ലി​സ​ബ​ത്തി​ന്‍റെ ഇ​ള​യ​സ​ഹോ​ദ​രി​യു​ടെ പേ​രാ​ണ് പാ​ല​ത്തി​ന് ന​ൽ​കി​യി​രു​ന്ന​ത്.

ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം 1944 ൽ ​മൂ​ന്നാ​ർ ടൗ​ണി​ൽ വി​ൻ​സ്റ്റ​ൻ ച​ർ​ച്ചി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ച​ർ​ച്ചി​ൽ ബ്രി​ഡ്ജ് എ​ന്ന പേ​രി​ലു​ള്ള തൂ​ക്കു​പാ​ലം നി​ർ​മി​ച്ചി​രു​ന്നു.