ആ​ശ​ങ്ക​ ഒ​ഴി​യാ​തെ അ​തി​ർ​ത്തി ജി​ല്ല​ക​ൾ
Thursday, September 17, 2020 10:26 PM IST
രാ​ജ​കു​മാ​രി: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഏ​റെ​യും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​ന​മാ​യ​തി​നാ​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. കേ​ര​ള​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​മി​ഴ്നാ​ട് ജി​ല്ല​ക​ളാ​യ തേ​നി, ദി​ണ്ടു​ഗ​ൽ, വി​രു​ദ്ധ​ന​ഗ​ർ, തി​രു​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദി​നം​പ്ര​തി ഒ​ന്നി​ല​ധി​കം കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. നാ​ലു ജി​ല്ല​ക​ളി​ലാ​യി 603 മ​ര​ണ​ങ്ങ​ളാ​ണ് ചെ​ാവ്വാ​ഴ്ച വ​രെ​യു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തേ​നി ജി​ല്ല​യി​ൽ -81, ദി​ണ്ടു​ഗ​ൽ - 61, വി​രു​ദ്ധ​ന​ഗ​ർ -41, തി​രു​പ്പൂ​ർ - 262 പോ​സി​റ്റീ​വ് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 445 പേ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി​രി​ക്കു​ന്ന​ത്. ഈ ​നാ​ല് ജി​ല്ല​ക​ളി​ൽ ഇ​തു​വ​രെ നി​ല​വി​ലെ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം അ​ൻ​പ​തി​നാ​യി​ര​ത്തി​ന് അ​ടു​ത്തെ​ത്തി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജി​ല്ല​ക​ളി​ൽ ലോ​ക്ഡൗ​ണ്‍ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. മു​ഖാ​വ​ര​ണ​വും, സാ​മൂ​ഹി​ക അ​ക​ല​വും മി​ക്ക ഇ​ട​ങ്ങ​ളി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ സ​മൂ​ഹ വ്യാ​പ​ന​വും വ​ർ​ധി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട് ജി​ല്ല​ക​ളി​ലെ കോ​വി​ഡ് വ്യാ​പ​നം കേ​ര​ള​ത്തി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി നി​ര​വ​ധി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളാ​ണ് അ​തി​ർ​ത്തി ക​ട​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന വാ​ഹ​ന ജീ​വ​ന​ക്കാ​ർ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങി​ലു​ൾ​പ്പെ​ടെ സ​ന്പ​ർ​ക്കം ന​ട​ത്താ​റു​ണ്ട്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ എ​ത്തു​ന്ന​വ​രെ കേ​ര​ള​ത്തി​ൽ ക്വാ​റ​ന്‍റൈൻ ചെ​യ്യാ​റു​മി​ല്ല. ഇ​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​കു​മാ​രി​യി​ലെ ഒ​രു ചു​മ​ട്ട്തൊ​ഴി​ലാ​ളി​ക്കും ടൗ​ണി​ലെ ഒ​രു ഡ്രൈ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​വ​രു​ടെ രോ​ഗ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. നി​ല​വി​ൽ രാ​ജ​കു​മാ​രി ടൗ​ണ്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​യ്ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് മു​ൻ​പ് രാ​ജാ​ക്കാ​ട്ടി​ലെ ചു​മ​ട്ട്തൊ​ഴി​ലാ​ളി​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മു​ള്ള ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ വ​ഴി​യാ​ണോ എ​ന്നും സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കേ​ര​ള​ത്തി​ലെ ഭാ​ഗ​മാ​യ ശാ​ന്ത​ൻ​പാ​റ, ചി​ന്ന​ക്ക​നാ​ൽ, ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ്, മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളാ​യി തു​ട​രു​ന്നു​മു​ണ്ട്. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി പോ​സി​റ്റീ​വ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളും ജാ​ഗ്ര​ത​യു​മാ​യി​രു​ന്നു പു​ല​ർ​ത്തി​യി​രു​ന്ന​ത്. ആ ​സ​മ​യ​ത്ത് ഇ​ടു​ക്കി​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ നൂ​റി​ന​പ്പു​റം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക​ട​ന്ന​പ്പോ​ൾ അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വ് വ​ന്നി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ ക്വാ​റ​ന്‍റൈൻ ലം​ഘി​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

പ​ല​രും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന ക്വാ​റ​ന്‍റൈ​ൻ ദി​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക്ക് ഇ​റ​ങ്ങു​ന്ന​താ​യും പ​റ​യു​ന്നു.