ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യി​ൽ പ​ങ്കാ​ളി​യാ​കാം
Thursday, August 13, 2020 10:01 PM IST
ഇ​ടു​ക്കി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റു​മാ​യി ചേ​ർ​ന്ന് ആ​പ്ദ മി​ത്ര എ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി. മ​ല​യി​ടി​ച്ചി​ൽ, ഉ​രു​ൾ​പ്പൊ​ട്ട​ൽ, ഭൂ​മി കു​ലു​ക്കം തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ അ​ടി​യ​ന്തി​ര സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​കൊ​ള്ളി​ച്ചാ​ണ് ദു​ര​ന്ത​പ്ര​തി​രോ​ധ സേ​ന​യ്ക്ക് രൂ​പം ന​ൽ​കിയത്. സേ​ന​യി​ലേ​ക്കാ​യി ജി​ല്ലാ നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​രെ തെ​ര​ഞ്ഞെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് എ​ൻ​ഡി​ആ​ർ​എ​ഫ് പ​രി​ശീ​ല​നം ന​ൽ​കു​ക​യും സ​ർ​ട്ടി​ഫൈ​ഡ് വോ​ള​ന്‍റി​യ​ർ​മാ​രാ​യി പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യും. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള യു​വ​തി യു​വാ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ ജി​ല്ല​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും 18നും 40​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം. മി​നി​മം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത - ഏ​ഴാം ക്ലാ​സ്. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ൾ [email protected]
എ​ന്ന ഇ-​മെ​യി​ലി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ൻ​പാ​യി ല​ഭി​ക്ക​ണം. ഫോ​ണ്‍: 9447865065, 04862222670.