ഡി​വൈ​ൻ മേ​ഴ്സി​യി​ൽ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ
Thursday, August 13, 2020 10:01 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ നാളെ ​ആ​ഘോ​ഷി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 3.45നു ​കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ യു​ട്യൂബി​ലും ഫേ​സ്ബു​ക്കി​ലും ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. കോ​വി​ഡ് മൂ​ലം ഷ്റൈ​ൻ ത​ത്്കാ​ല​ത്തേ​ക്ക് തു​റ​ക്കി​ല്ലെ​ന്നും റെ​ക്ട​ർ അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം:
വ്യാ​പാ​രി​ക​ൾ
ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​നും വ്യാ​പാ​രി​ക​ൾ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ണം സീ​സ​ണി​ൽ ഏ​തെ​ങ്കി​ലും ക​ട​യി​ൽ വി​ല​ക്കു​റ​വ് കാ​ണു​ന്പോ​ഴേ​ക്കും ജ​ന​ങ്ങ​ൾ ത​ടി​ച്ചു കൂ​ടു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ശ​രി​യാ​യ വി​ധം മാ​സ്ക് ധ​രി​ച്ചേ ക​ട​യി​ൽ വ​രാ​വൂ എ​ന്നും നി​ർ​ദേ​ശി​ച്ചു.