നി​യ​ന്ത്ര​ണം കാ​റ്റി​ൽ​പ​റ​ത്തി മ​ത്സ്യ​വി​ല്പ​ന, അ​ഞ്ചു​ലോ​റി​ക​ൾ പി​ടി​കൂ​ടി
Thursday, August 13, 2020 10:01 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മ​ൽ​സ്യം വി​ല്പന​യ്ക്കെ​ത്തി​ച്ച അ​ഞ്ച് ലോ​റി​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി മ​ൽ​സ്യം വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ലോ​റി​ക​ളാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത​തി​ൽ 13 പെ​ട്ടി മ​ത്സ്യം അ​ഴു​കി​യ​താ​ണെ​ന്ന് ജി​ല്ലാ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ശീ​തീ​ക​രി​ച്ച ലോ​റി​ക​ളി​ലാ​ണ് മ​ൽ​സ്യം എ​ത്തി​ച്ച​ത്.
ത​മി​ഴ്നാ​ട്ടി​ലെ കു​ള​ച്ച​ൽ ഹാ​ർ​ബ​റി​ൽ നി​ന്നാ​ണ് മ​ൽ​സ്യം എ​ത്തി​ച്ച​ത്. വെ​ങ്ങ​ല്ലൂ​രി​ലെ മ​ൽ​സ്യ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മൂ​ന്നു വാ​ഹ​ന​ങ്ങ​ളും മ​ങ്ങാ​ട്ടു​ക​വ​ല - വെ​ങ്ങ​ല്ലൂ​ർ ബൈ​പാ​സ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഓ​രോ വാ​ഹ​ന​ങ്ങ​ളു​മാ​ണ് എ​സ്ഐ​മാ​രാ​യ ബൈ​ജു പി.​ബാ​ബു, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി കൂ​ടി​യ​ത്. വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ മ​ൽ​സ്യം വാ​ങ്ങാ​നാ​യി ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ വ​ന്ന​തിനെ തുടർന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അറിയിച്ചതനുസരിച്ചാണ് പോ​ലീ​സ് എ​ത്തി​യ​ത്. ഇവർ മ​ത്സ്യ വ്യാ​പാ​രം നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ട്ര​ക്കു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ വ്യാ​പാ​രി​ക​ൾ സ​മ്മ​തി​ക്കാ​തെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു.
ഇ​തേ തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ട്ടം, ക​രി​ങ്കു​ന്നം സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്.
മ​ത്സ്യം എ​ത്തി​ച്ച നീ​രാ​ളി ഫി​ഷ​റീ​സ്, കെഎ​ൻ​എ​സ് ഫി​ഷ​റീ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾക്കെ​തി​രെ​യും ന​ട​ത്തി​പ്പു​കാ​രാ​യ കാ​പ്പ് കാ​ക്ക​ട​വി​ൽ കൃ​ഷ്ണ​കു​മാ​ർ, വെ​ങ്ങ​ല്ലൂ​ർ ആ​നി​മൂ​ട്ടി​ൽ നി​ഷാ​ദ്, നി​സാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ഓ​ർ​ഡി​ന​ൻ​സ്, ദു​ര​ന്ത നി​വാ​ര​ണ നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
മീ​നി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ്കു​മാ​ർ, ആ​ർ.​ ഐ​ശ്വര്യ എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി പെ​ട്ടി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ൽ​സ്യം പ​രി​ശോ​ധി​ച്ചു. 13 ബോ​ക്സു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തി​രി​യാ​ൻ മ​ൽ​സ്യം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഇ​ത് പി​ന്നീ​ട് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ശി​പ്പി​ച്ചു.
5000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി​യ​തി​ന് ശേ​ഷം വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കി.കൊ​റോ​ണ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തൊ​ടു​പു​ഴ​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​വും മ​ത്സ്യ വി​ല്പന​യും 20 വ​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ച​ത്. എ​ന്നാ​ൽ നി​രോ​ധ​നം വ​ക​വ​യ്ക്കാ​തെ മ​ൽ​സ്യം ക​യ​റ്റി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി രാ​ത്രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.
ഏ​താ​നും ദി​വ​സം മു​ൻ​പും തൊ​ടു​പു​ഴ​യി​ൽ പഴകിയ മ​ൽ​സ്യം ക​യ​റ്റി വ​ന്ന ട്ര​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.