വീ​ടി​ന്‍റെ അ​ല​മാ​ര​യി​ൽ ക​യ​റി​യ മൂ​ർ​ഖ​നെ വാ​വ സു​രേ​ഷ് പി​ടി​കൂ​ടി
Thursday, August 13, 2020 10:01 PM IST
തൊ​ടു​പു​ഴ: വീ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി രാ​ത്രി​യി​ൽ വീ​ടി​ന്‍റെ അ​ല​മാ​ര​യ്ക്കു​ള്ളി​ൽ ക​യ​റി ഒ​ളി​ച്ച മൂ​ർ​ഖ​നെ വാ​വാ സു​രേ​ഷെ​ത്തി പി​ടി കൂ​ടി.
അ​ല​മാ​ര​യി​ൽ ഒ​ളി​ച്ച മൂ​ർ​ഖ​നെ പി​ടി​കൂ​ടാ​ൻ വാ​വാ സു​രേ​ഷ് എ​ത്തു​ന്ന​തു വ​രെ പാ​ന്പ് സ്ഥ​ല​ത്തു നി​ന്നും പോ​കാ​തെ തൊ​ടു​പു​ഴ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​വ​ലി​രു​ന്നു. രാ​ത്രി 11 ഓ​ടെ വാ​വ സു​രേ​ഷെ​ത്തി പാ​ന്പി​നെ പി​ടി കൂ​ടി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ​ക്കും ഫ​യ​ർ​ഫോ​ഴ്സി​നും ആ​ശ്വാ​സ​മാ​യ​ത്.
തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം പാ​റ സ്വ​ദേ​ശി വെ​ട്ടി​ക്കാ​ട്ടി​ൽ വി​ഷ്ണു ഓ​മ​ന​ക്കു​ട്ട​ന്‍റെ വീ​ട്ടി​ലെ അ​ല​മാ​ര​യ്ക്കു​ള്ളി​ലാ​ണ് മൂ​ർ​ഖ​ൻ ക​യ​റി​യ​ത്. വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. പാ​ന്പി​നെ പി​ടി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി.
പി​ന്നീ​ട് വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​ർ എ​ത്തി​യി​ല്ല. ഒ​ടു​വി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​വ സു​രേ​ഷി​നെ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ വാ​വ സു​രേ​ഷ് ഈ ​സ​മ​യം ആ​ല​പ്പു​ഴ ചാ​രു​മൂ​ട്ടി​ൽ കി​ണ​റ്റി​ല​ക​പ്പെ​ട്ട പാ​ന്പി​നെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം എ​ത്താ​മെ​ന്നും മൂ​ർ​ഖ​ൻ ക​ട​ന്നു ക​ള​യാ​തെ നോ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ചു.
ഇ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വ​രെ പാ​ന്പി​ന് കാ​വ​ലി​രി​ക്കേ​ണ്ടി വ​ന്നു.
പു​ല​ർ​ച്ചെ നാ​ലോ​ടെ വാ​വ സു​രേ​ഷ് സ്ഥ​ല​ത്തെ​ത്തി ഒ​രു രാ​ത്രി നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യ മൂ​ർ​ഖ​നെ പി​ടി​കൂ​ടി റാ​ന്നി​യി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് എ​ല്ലാ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യ​ത്.
തൊ​ടു​പു​ഴ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ടി.​കെ. ജ​യ​റാം, ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ പി. ​വി​ജി​ൻ, ഹോം​ഗാ​ർ​ഡ് മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.