നോ​ർ​ത്തേ​ണ്‍ ഒൗ​ട്ട് ല​റ്റ് റോ​ഡിൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
Thursday, August 13, 2020 9:59 PM IST
മ​റ​യൂ​ർ: മൂ​ന്നാ​റി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ നോ​ർ​ത്തേ​ണ്‍ ഒൗ​ട്ട് ല​റ്റ് റോ​ഡ് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പു​തു​താ​യി നി​ർ​മി​ച്ച റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പ​തി​ന​ഞ്ചി​ട​ത്താ​ണ് ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞു താ​ഴ്ന്നി​രി​ക്കു​ന്ന​ത്.

മൂ​ന്നു​മാ​സം മു​ൻ​പു​മാ​ത്രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​ന്‍റെ റ​ബ​റൈ​സ്ഡ് ടാ​റിം​ഗ് ന​ട​ത്തി​യ മേ​ൽ​ഭാ​ഗം അ​തേ​പ​ടി നി​ല​നി​ൽ​ക്കു​ക​യും റോ​ഡി​ന്‍റെ അ​ടി​ഭാ​ഗം ഒ​ലി​ച്ചു​പോ​യി​രി​ക്കു​ക​യു​മാ​ണ്. 22 കോ​ടി രൂ​പ മു​ട​ക്കി പു​തു​താ​യി നി​ർ​മി​ച്ച പാ​ത ക​ട​ന്നു​പോ​കു​ന്ന ല​ക്കം ഭാ​ഗ​ത്ത് ര​ണ്ടി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലും ഒ​രി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യ​ത് റോ​ഡി​ന്‍റെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ക്കി.

ഒ​ൻ​പ​താം മൈ​ൽ, എ​ട്ടാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ൾ, വാ​ഗു​വ​രൈ ബ​സാ​ർ, ന​യ​മ​ക്കാ​ട്, അ​ഞ്ചാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡി​ലേ​ക്കു​വീ​ണ ചെ​ളി​യി​ലൂ​ടെ ഇ​പ്പോ​ഴും വെ​ള്ളം ഒ​ഴു​കി​കൊ​ണ്ടി​രി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മാ​റി അ​പ​ക​ട​മു​ണ്ടാ​കാ​നും കാ​ര​ണ​മാ​കും.

അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ നോ​ർ​ത്തേ​ണ്‍ ഒൗ​ട്ട് ല​റ്റ് റോ​ഡി​ന്‍റെ മൂ​ന്നാ​ർ മു​ത​ൽ ചി​ന്നാ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ കു​ണ്ടും കു​ഴി​ക​ളും നി​റ​ഞ്ഞ​തും നി​ര​വ​ധി വ​ള​വു​ക​ളും കു​ത്തി​റ​ക്ക​ങ്ങ​ളു​മു​ള്ള​താ​ണ്. റോ​ഡി​ന്‍റെ ദു​ർ​ഘ​ടാ​വ​സ്ഥ​മൂ​ലം 40 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​ർ മു​ത​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ വ​രെ സ​മ​യം വേ​ണ​മാ​യി​രു​ന്നു.

മ​റ​യൂ​ർ നി​വാ​സി​ക​ളു​ടെ നി​ര​ന്ത​ര​മാ​യു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് 22 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് റോ​ഡ് ന​വീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ച്ച​യാ​യു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ പ​ല​ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്നു. വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും മ​റ്റു​ള്ള ഭാ​ഗ​ങ്ങ​ൾ വീ​ണ്ടും ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.