നെ​ടു​ങ്ക​ണ്ട​ത്തെ ജ​ല​വി​ത​ര​ണ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​താ​യി ആ​ക്ഷേ​പം
Thursday, August 13, 2020 9:59 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ ജ​ല​വി​ത​ര​ണ ഓ​ഫീ​സും താ​ന്നി​മൂ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്പു​ഹൗ​സും അ​ട​ച്ചു​പൂ​ട്ടാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം.
നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം, മു​ണ്ടി​യെ​രു​മ മേ​ഖ​ല​ക​ളി​ലാ​യി 750-ഓ​ളം ക​ണ​ക്ഷ​നു​ക​ളാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു​ള്ള​ത്. ക​ല്ലാ​ർ പു​ഴ​യി​ൽ താ​ന്നി​മൂ​ട്ടി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ചെ​ക്കു​ഡാ​മി​ൽ​നി​ന്നാ​ണ് ടൗ​ണി​ൽ പ്ര​ധാ​ന​മാ​യും വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. താ​ന്നി​മൂ​ട്ടി​ലെ പ​ന്പ് ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.
മാ​സ​ങ്ങ​ളാ​യി കൃ​ത്യ​മാ​യി വെ​ള്ളം വി​ത​ര​ണം​ചെ​യ്യു​ന്നി​ല്ല. പ​ന്പു​ഹൗ​സി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര​നെ സ്ഥ​ലം​മാ​റ്റി ഉ​ച്ച​യ്ക്കു​ശേ​ഷം ജോ​ലി ചെ​യ്യു​ന്ന രീ​തി​യി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​ക​യും ചെ​യ്തു.
ജ​ല​വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​യ​തി​നെ​തു​ട​ർ​ന്ന് ടൗ​ണി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്തു​പോ​ലും ആ​ളു​ക​ൾ വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പു​റ​മെ എ​ൻ​സി​സി ബ​റ്റാ​ലി​യ​ൻ, സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ, വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ താ​ന്നി​മൂ​ട്ടി​ൽ​നി​ന്നും പ​ന്പു​ചെ​യ്യു​ന്ന വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ​ണി​ക​ളും ജ​ല​വി​ത​ര​ണ​വും ന​ട​ത്താ​തെ മേ​ഖ​ല​യി​ലെ ജ​ല​വി​ത​ര​ണം വാ​ട്ട​ർ അ​ഥോ​റി​റ്റി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.
സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് അ​സി. എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും ഇ​വി​ടെ​യി​ല്ല. നെ​ടു​ങ്ക​ണ്ട​ത്ത് നി​ര​വ​ധി സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്പോ​ഴും അ​വ​യൊ​ന്നും വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ത്ത​ത് നെ​ടു​ങ്ക​ണ്ടം ഓ​ഫീ​സ് നി​ർ​ത്താ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.
വേ​ന​ൽ​കാ​ല​ത്ത് ക​ല്ലാ​ർ പു​ഴ​യി​ലെ ചെ​ക്കു​ഡാം ശു​ചീ​ക​രി​ക്കു​ന്ന​തി​നും ചെ​ളി നീ​ക്കം​ചെ​യ്യു​ന്ന​തി​നും വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ചെ​ക്കു​ഡാ​മി​ലെ വി​വി​ധ ജോ​ലി​ക​ൾ ടെ​ണ്ട​ർ ചെ​യ്തെ​ങ്കി​ലും പ​ണി​ക​ൾ ന​ട​ത്തി​യി​ല്ല. പി​ന്നീ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ക്കു​ഡാ​മി​ലെ ചെ​ളി നീ​ക്കം​ചെ​യ്ത​ത്.
താ​ന്നി​മൂ​ട് പ​ന്പ് ഹൗ​സി​ൽ വി​വി​ധ മോ​ട്ടോ​റു​ക​ൾ അ​ട​ക്കം ല​ക്ഷ​ങ്ങ​ളു​ടെ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ക​യാ​ണ്. നെ​ടു​ങ്ക​ണ്ടം, മു​ണ്ടി​യെ​രു​മ മേ​ഖ​ല​ക​ളി​ലെ ജ​ല​വി​ത​ര​ണ പൈ​പ്പു​ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ടെ​ണ്ട​ർ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഇ​തും മാ​റ്റി സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ വി​ല​ങ്ങു​ത​ടി​യാ​വു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.