മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ തൊ​ഴി​ലാ​ളി​ക​ൾ
Thursday, August 13, 2020 9:55 PM IST
മൂ​ന്നാ​ർ:​മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ വ​ഴി​യോ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന​ത് നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ.​പെ​ട്ടി​മു​ടി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ര​ണ്ടാം​ത​വ​ണ മൂ​ന്നാ​റി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ഒ​രു​നോ​ക്കു കാ​ണാ​ൻ പ​ഴ​യ​മൂ​ന്നാ​ർ മു​ത​ൽ ടൗ​ണ്‍​വ​രെ​യു​ള്ള വ​ഴി​യോ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ത്തു​നി​ന്ന​ത്. ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ചി​ല്ലു​ക​ൾ​ക്കു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖം കാ​ണാ​ൻ പ​ല​രും ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. 21-ഓ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് പെ​ട്ടി​മു​ടി സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും അ​ക​ന്പ​ടി​യാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കൊ​പ്പം ദു​ര​ന്ത​ഭൂ​മി​യി​ലെ​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല.
​ക​ഴി​ഞ്ഞ ദി​വ​സം​വ​രെ സ്വ​ത​ന്ത്ര​മാ​യി ദു​ര​ന്ത​ഭൂ​മി​യു​ടെ നേ​ർ​കാ​ഴ്ച ലോ​ക​ത്തെ അ​റി​യി​ച്ച മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ ചി​ല മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ളെ ക​ട​ത്തി​വി​ടു​ക​യും ചെ​യ്തു.​
ഇ​തു പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി.​വി​മാ​നാ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ് പെ​ട്ടി​മു​ടി​യി​ലെ​ത്തു​ന്പോ​ൾ പ്ര​തി​ഷേ​ധ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പി​ന്നീ​ട് പി​ആ​ർ​ഡി മു​ഖേ​ന​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വാ​ർ​ത്ത ല​ഭി​ച്ച​ത്.