വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി കൃ​ഷി​യി​ട​ത്തി​ൽ അ​ഗാ​ധ ഗ​ർ​ത്തം
Thursday, August 13, 2020 9:55 PM IST
ചെ​റു​തോ​ണി: ക​ന​ത്ത​മ​ഴ​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ വ​ൻ ഗ​ർ​ത്തം. ര​ണ്ടു വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കൊ​ക്ക​ര​ക്കു​ളം കൊ​ല്ലം​പ​റ​ന്പി​ൽ ന​ന്ദി​നി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ഇ​രു​പ​ത​ടി​യി​ല​ധി​കം ആ​ഴ​ത്തി​ൽ വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. വി​ധ​വ​യാ​യ ന​ന്ദി​നി ഒ​റ്റ​ക്കാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.
ഈ ​വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കേ​ണോ​ത്ത് അ​നു​രാ​ജി​ന്‍റെ വീ​ടും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്ക​യാ​ണ്. മ​ല​വെ​ള്ളം ഒ​ഴു​കി​വ​രു​ന്ന ചാ​ലി​ലാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന മ​ല​വെ​ള്ളം ഗ​ർ​ത്ത​ത്തി​ൽ​വീ​ണ് ഭൂ​മി​യി​ലേ​ക്ക് താ​ഴു​ന്ന​ത് പി​ന്നീ​ട് എ​തി​ലെ​യാ​ണ് പു​റ​ത്തു​പോ​കു​ന്ന​തെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ഗ​ർ​ത്ത​ത്തി​ലൂ​ടെ താ​ഴു​ന്ന വെ​ള്ളം താ​ഴ് വാ​ര​ത്തി​ലു​ള്ള ഇ​വ​രു​ടെ ര​ണ്ടു വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.
ഇ​തു​സം​ബ​ന്ധി​ച്ച് അ​നു​രാ​ജ് ഇ​ടു​ക്കി വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന ഗ​ർ​ത്തം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വീ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.