സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യും
Thursday, August 13, 2020 9:55 PM IST
ഇ​ടു​ക്കി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷീ​ര​മേ​ഖ​ല​യ്ക്ക് കൈ​താ​ങ്ങാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് പ്ര​ത്യേ​ക ധ​ന​സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യും. ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​നു കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ൽ അ​ള​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 50 കി​ലോ​യു​ള്ള ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 400 രൂ​പ​യാ​ണ് സ​ബ്സി​ഡി ന​ൽ​കു​ന്ന​ത്. സം​ഘ​ത്തി​ൽ അ​ള​ന്ന പാ​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ഷ​ക​രെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ൾ ആ​യി തി​രി​ച്ചാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. പ്ര​തി​ദി​നം 10 ലി​റ്റ​ർ വ​രെ പാ​ൽ അ​ള​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് (കാ​റ്റ​ഗ​റി എ) ​പ​ര​മാ​വ​ധി ര​ണ്ട് ചാ​ക്കും, 11 മു​ത​ൽ 20 ലി​റ്റ​ർ വ​രെ പാ​ൽ അ​ള​ന്ന​വ​ർ​ക്ക് (കാ​റ്റ​ഗ​റി ബി ) ​പ​ര​മാ​വ​ധി മൂ​ന്ന് ചാ​ക്കും, 20 ലി​റ്റ​റി​നു മു​ക​ളി​ൽ പാ​ൽ അ​ള​ന്ന​വ​ർ​ക്ക് (കാ​റ്റ​ഗ​റി സി ) ​പ​ര​മാ​വ​ധി അ​ഞ്ചു ചാ​ക്കും സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കും. ജി​ല്ല​യി​ൽ കാ​റ്റ​ഗ​റി എ ​യി​ൽ 8220 ക​ർ​ഷ​ക​ർ, കാ​റ്റ​ഗ​റി ബി​യി​ൽ 2722 ക​ർ​ഷ​ക​ർ, കാ​റ്റ​ഗ​റി സി ​യി​ൽ 1649 ക​ർ​ഷ​ക​ർ എ​ന്നി​ങ്ങ​നെ ആ​കെ 12,591 ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. ജി​ല്ല​യി​ൽ 21,658 ചാ​ക്ക് കേ​ര​ള ഫീ​ഡ്സ് എ​ലൈ​റ്റും 2973 ചാ​ക്ക് മി​ൽ​മ ഗോ​ൾ​ഡും ഉ​ൾ​പ്പെ​ടെ 24 631 ചാ​ക്ക് കാ​ലി​ത്തീ​റ്റ ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. 98.524 ല​ക്ഷം രൂ​പ സ​ബ്സി​ഡി​യാ​യി ഈ​യി​ന​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം 17ന് ​രാ​വി​ലെ 10 ന് ​മ​ന്ത്രി അ​ഡ്വ. കെ ​രാ​ജു ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ നി​ർ​വ​ഹി​ക്കും.