പെ​ട്ടി​മു​ടി​യു​ടെ ദു​ര​ന്തം പീ​രു​മേ​ടി​ന്‍റെ ചൂ​ണ്ടു​പ​ല​ക
Thursday, August 13, 2020 9:55 PM IST
ഉ​പ്പു​ത​റ: മൂ​ന്നാ​ർ പെ​ട്ടി​മു​ടി മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും മൂ​ന്നാ​റി​നു സ​മാ​ന​മാ​യ പീ​രു​മേ​ട്ടി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി ല​യ​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്ഥ കാ​ണാ​തെ പോ​കു​ക​യാ​ണ്.

മൂ​ന്നാ​റി​ൽ ക​ണ്ണ​ൻ​ദേ​വ​ൻ ക​ന്പ​നി​യു​ടെ തോ​ട്ട​ങ്ങ​ളാ​ണ് മു​ഴു​വ​നെ​ങ്കി​ലും പീ​രു​മേ​ട് മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ൾ പ​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്. മൂ​ന്നാ​റി​ൽ തോ​ട്ട​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പീ​രു​മേ​ട്ടി​ൽ ഒ​ട്ടു​മി​ക്ക തോ​ട്ട​ങ്ങ​ളും പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​വ്യ​ത്യാ​സ​ങ്ങ​ളേ ഇ​രു മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ൾ ത​മ്മി​ലു​ള്ളൂ.

ഇ​രു​മേ​ഖ​ല​യി​ലെ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ഴും തോ​ട്ടം ല​യ​ങ്ങ​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ സു​ര​ക്ഷി​ത​മാ​യ മു​റി​ക​ളോ ഇ​ല്ലാ​ത്ത ല​യ​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​യു​ന്ന​ത്.

പീ​രു​മേ​ട് താ​ലൂ​ക്കി​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന​തും പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ തോ​ട്ട​ങ്ങ​ളി​ലെ ഒ​രു ല​യ​വും വാ​സ​യോ​ഗ്യ​മ​ല്ല. പൂ​ട്ടി​ക്കി​ട​ക്കു​ന്ന പീ​രു​മേ​ട് ടീ ​ക​ന്പി​നി​യു​ടെ ലോ​ണ്‍​ട്രി, ചീ​ന്ത​ലാ​ർ, എം​എം​ജെ ടീ ​ക​ന്പ​നി​യു​ടെ ബോ​ണാ​മി, കോ​ട്ട​മ​ല തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം ന​ര​ക​തു​ല്യ​മാ​ണ്.

2000 ഡി​സം​ബ​ർ 24-നാ​ണ് പീ​രു​മേ​ട് ടീ ​ക​ന്പി​നി ഉ​ട​മ ഉ​പേ​ക്ഷി​ച്ചു പോ​യ​ത്. അ​ന്ന് 1300 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും 1300 ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ഇ​രു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ മ​ര​ണ​പ്പെ​ട്ടു. ചി​ല​ർ തോ​ട്ടം ഉ​പേ​ക്ഷി​ച്ച് മ​റ്റു തൊ​ഴി​ൽ അ​ന്വേ​ഷി​ച്ച് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​യി. നി​ല​വി​ൽ 694 തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് പീ​രു​മേ​ട് ടീ ​ക​ന്പി​നി​യി​ലെ വി​വി​ധ ല​യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്. ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി അ​വ​സാ​ന​മാ​യി ന​ട​ന്ന​ത് 1995-ലാ​ണ്. ല​യ​ങ്ങ​ൾ ബ​ല​ക്ഷ​യം​കൊ​ണ്ട് ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 694 കു​ടും​ബ​ങ്ങ​ളി​ൽ 104 കു​ടും​ബ​ങ്ങ​ൾ ല​യം ഉ​പേ​ക്ഷി​ച്ച് ഷെ​ഡ് കെ​ട്ടി അ​തി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

എം​എം​ജെ​യു​ടെ ര​ണ്ടു തോ​ട്ട​ങ്ങ​ളി​ലു​മാ​യി 1010 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും 900 ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. 2000 ജ​നു​വ​രി​യി​ൽ ഉ​ട​മ ഉ​പേ​ക്ഷി​ച്ച തോ​ട്ടം പി​ന്നീ​ട് പ​ല ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം 2014-ൽ ​വീ​ണ്ടും തു​റ​ന്നു. എ​ന്നാ​ൽ 2016-ൽ ​വീ​ണ്ടും പൂ​ട്ടി. നി​ല​വി​ൽ 579 തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ് വി​വി​ധ ല​യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്.

ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള ല​യ​ങ്ങ​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ല​യം ത​ക​ർ​ന്നു​വീ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മ​ര​ക്കൊ​ന്പി​ലാ​ണ് മി​ക്ക ല​യ​ങ്ങ​ളും താ​ങ്ങി​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കാ​റ്റും മ​ഴ​യു​മു​ണ്ടാ​കു​ന്പോ​ൾ ദൈ​വ​ത്തി​ൽ അ​ഭ​യം പ്രാ​പി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​യു​ന്ന​ത്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളെ​പോ​ലെ ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ ല​യ​ങ്ങ​ളു​ടെ സ്ഥി​തി​യും.

പീ​രു​മേ​ട് താ​ലൂ​ക്കി​ൽ 7000-ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ത​ക​ർ​ന്ന ല​യ​ങ്ങ​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​വ​ർ​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടി​നാ​യി ക​യ​റി​യി​റ​ങ്ങാ​ത്ത വാ​തി​ലു​ക​ളി​ല്ല. തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഫ്ളാ​റ്റു നി​ർ​മാ​ണ​വും തോ​ട്ടം ഉ​ട​മ​ക​ളു​ടെ എ​തി​ർ​പ്പു​കാ​ര​ണം ഫ​യ​ലി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. മൂ​ന്നാ​റി​ലെ ഭ​വ​ന​പ​ദ്ധ​തി​ക്കും ഫ​യ​ലു​റ​ക്കം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത ഉ​ണ്ടാ​ക​ണം.