ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​ം: ഡിസിസി
Wednesday, August 12, 2020 10:12 PM IST
രാ​ജാ​ക്കാ​ട്: കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത​ള്ള​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​ശ​ക്ത​മാ​യ കാ​റ്റി​നെ​തു​ട​ർ​ന്ന് നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ഏ​ലം ഒ​ടി​ഞ്ഞു ന​ശി​ക്കു​ക​യും മ​റ്റു കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് ഏറെ നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പെ​ട്ടി​മു​ടി​യി​ലെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വ​ട്ട​വ​ട​യി​ലെ പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഹോ​ർ​ട്ടി​കോ​ർ​പ്പും വി​എ​ഫ്പി​സി​കെ​യും മ​തി​യാ​യ വി​ല ന​ൽ​കി പ​ച്ച​ക്ക​റി​ക​ൾ ശേ​ഖ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജോ​സ്, ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി തു​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ലി​ജോ മു​ണ്ട​പ്ലാ​ക്ക​ൽ, ജോ​ഷി ക​ന്യാ​ക്കു​ഴി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​ഴി​പ്പി​ള്ളി​ൽ, ബെ​ന്നി പാ​ല​ക്കാ​ട്, ബി​ജു കൂ​ട്ടു​പു​ഴ, ജോ​ബി ചാ​മ​ക്കാ​ല എ​ന്നി​വ​രും പത്രസമ്മേളനത്തിൽ പ​ങ്കെ​ടു​ത്തു.