യു​വാ​വി​നെ വെ​ടി​വ​ച്ച​ശേ​ഷം കാ​ടു​ക​യ​റി​യ പ്ര​തി പി​ടി​യി​ൽ
Wednesday, August 12, 2020 10:09 PM IST
നെ​ടു​ങ്ക​ണ്ടം: യു​വാ​വി​നെ വെ​ടി​വ​ച്ച​ശേ​ഷം ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​യാ​ളെ ക​ന്പം​മെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഒ​ളി​വി​ൽ​പോ​യ ക​ന്പം​മെ​ട്ട് സ്വ​ദേ​ശി ച​ക്ര​പാ​ണി സ​ന്തോ​ഷി​നെ​യാ​ണ് ഏ​ഴു​മാ​സ​ത്തി​നു​ശേ​ഷം ക​ന്പം​മെ​ട്ട് സി​ഐ ജി. ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ജ​നു​വ​രി 22-ന് ​രാ​ത്രി​യി​ലാ​ണ് ത​ണ്ണി​പ്പാ​റ സ്വ​ദേ​ശി ഉ​ല്ലാ​സി​നെ സ​ന്തോ​ഷ് വെ​ടി​വ​ച്ച​ത്. മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഉ​ല്ലാ​സി​നെ റോ​ഡി​ൽ പ​തു​ങ്ങി​നി​ന്ന് സ​ന്തോ​ഷ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ല്ലാ​സി​ന്‍റെ പു​ര​യി​ട​ത്തി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു സ​ന്തോ​ഷ്.
ചൊ​വ്വാ​ഴ്ച ഉ​ല്ലാ​സി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ വീ​ണ്ടും ക​ത്തി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​യ​പ്പോ​ഴാ​ണ് സ​ന്തോ​ഷ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് സ​ന്തോ​ഷ് ഉ​ല്ലാ​സി​നെ വെ​ടി​വ​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തോ​ക്കി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. സ​ന്തോ​ഷ് വ​ന​ത്തി​ലേ​ക്കു ക​ട​ന്ന​ശേ​ഷം ത​മി​ഴ്നാ​ട് വ​ന​ത്തി​ലെ മ​ല​മു​ക​ളി​ൽ​നി​ന്നും മു​ന്നു​ത​വ​ണ വെ​ടി​യൊ​ച്ച കേ​ട്ടി​രു​ന്നു.
തു​ട​ർ​ന്ന് ക​ന്പം​മെ​ട്ട് സി​ഐ ജി. ​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം​ന​ൽ​കി. ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ൽ ഗു​ണ്ടാ​സം​ഘ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് ഏ​ഴു​മാ​സ​മാ​യി സ​ന്തോ​ഷ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്.
കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ച​ക്ര​പാ​ണി സ​ന്തോ​ഷ് ഇ​തി​നു​മു​ന്പ് നാ​ലു​പേ​രെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.