ആ​ദ​ര​ണീ​യം ഈ പ്രവർത്തനം
Wednesday, August 12, 2020 10:09 PM IST
മ​റ​യൂ​ർ: പെ​ട്ടി​മു​ടി​യി​ൽ ദു​ര​ന്ത​സ്ഥ​ല​ത്ത് മീ​റ്റ​റു​ക​ൾ ഉ​യ​ര​ത്തി​ൽ മ​ണ്ണൂം കൂ​റ്റ​ൻ പാ​റ​ക​ളും വീ​ണു​കി​ട​ക്കു​ന്പോ​ൾ സ്വ​ന്തം ജീ​വ​ൻ​പോ​ലും അ​വ​ഗ​ണി​ച്ച് ജോ​ലി​ചെ​യ്ത ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ ധീ​ര​ത​യും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ളു​ടെ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ സൂ​ക്ഷ്മ​ത​യും ആ​ദ​ര​ണീ​യ​മാ​യി.
മ​നു​ഷ്യ​നും ല​യ​ങ്ങ​ൾ​ക്കൂം മു​ക​ളി​ൽ വീ​ണു​കി​ട​ക്കൂ​ന്ന മ​ണ്ണും ക​ല്ലും മാ​റ്റാ​ൻ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ​ക്ക​ല്ലാ​തെ ക​ഴി​യി​ല്ലെ​ന്നു വ​ന്ന​പ്പോ​ൾ മ​ണ്ണും ചെ​ളി​യും​വീ​ണ് ഇ​ടു​ങ്ങി​യ​തും വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ് ന​ട​ന്നു​പോ​ലും എ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ത്തേ​ക്ക് ലോ​റി​യി​ൽ മ​ണ്ണ് മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ ( ഹി​റ്റാ​ച്ചി) എ​ത്തി​ച്ച ലോ​റി ഡ്രൈ​വ​ർ​മാ​രൂ​ടെ സാ​ഹ​സി​ക​ത​യാ​ണ് പെ​ട്ടി​മു​ടി​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.
ഉ​രു​ൾ​പൊ​ട്ട​ലി​നു​ശേ​ഷം ഒ​രു​ദി​വ​സ​ത്തോ​ളം ചെ​ളി​യും മ​ണ്ണൂം വെ​ള്ള​വും ഒ​ഴു​കി​ക്കൊ​ണ്ടി​രു​ന്ന ഇ​വി​ടെ ചെ​ളി​യു​ടെ ആ​ഴ​മ​റി​യാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ല​ത്തേ​ക്കാ​ണ് ജെ​സി​ബി​യും ഹി​റ്റാ​ച്ചി​യും ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഓ​ടി​ച്ചി​റ​ക്കി​യ​ത്. മ​ണ്ണി​ന​ടി​യി​ൽ കി​ട​ക്കു​ന്ന ഉ​റ്റ​വ​രെ കാ​ത്ത് വാ​വി​ട്ടു​ക​ര​യു​ന്ന​വ​രു​ടെ മു​ന്നി​ൽ പോ​റ​ലു​പോ​ലു​മേ​ൽ​ക്കാ​തെ ആ​ളു​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു ഓ​പ്പ​റേ​റ്റ​ർ​മാ​ർ.
തെ​ര​ച്ചി​ലി​നി​ടെ നി​ര​വ​ധി​ത​വ​ണ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ചെ​ളി​യി​ൽ താ​ഴ്ന്നു​പോ​യി അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി. അ​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു ജെ​സി​ബി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷി​ച്ചെ​ടു​ക്കൂ​ക​യാ​യി​രു​ന്നു.
മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ​യും ആ​ർ​ത്ത​നാ​ദ​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യോ​ട് മ​ല്ല​ടി​ച്ച് ഒ​രു പോ​റ​ൽ​പോ​ലും ത​ങ്ങ​ൾ കാ​ര​ണം ഉ​ണ്ടാ​ക​രു​തെ​ന്ന് സൂ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ച ഓ​പ്പ​റേ​റ്റ​ർ​മാ​ർ ത​ങ്ങ​ളു​ടെ ജോ​ലി കൃ​ത​മാ​യി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നൂ. പ​ത്തി​ല​ധി​കം യ​ന്ത്ര​ങ്ങ​ൾ ഒ​രൂ​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ മി​ക്ക​പ്പോ​ഴും സ​മീ​പ​ത്തു​നി​ന്ന് നി​ർ​ദേ​ശം ന​ൽ​കു​ന്ന പോ​ലീ​സി​ന്‍റെ​യും മ​റ്റു സേ​നാം​ഗ​ങ്ങ​ളു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ​പോ​ലും ഇ​വ​ർ​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തി​സൂ​ക്ഷ്മ​തോ​ടെ ഒ​രോ പാ​ളി മ​ണ്ണും ക​ല്ലും മാ​റ്റു​ന്പോ​ഴും ഒ​രാ​ളെ​യെ​ങ്കി​ലും ജീ​വ​നോ​ടെ ല​ഭി​ക്കു​മെ​ന്ന അ​ദ്ഭു​തം പ്ര​തീ​ക്ഷി​ച്ചാ​ണ് ഇ​വ​ർ ജോ​ലി​ചെ​യ്തു​വ​രു​ന്ന​ത്.