ക​ണ്‍​മു​ൻ​പി​ൽ​നി​ന്നും മ​റ​യാ​തെ ആ ​ദു​ര​ന്തം...
Wednesday, August 12, 2020 10:09 PM IST
അ​ടി​മാ​ലി: തോ​ട്ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ത്ത് ല​യ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ. അ​വി​ടെ ത​മാ​ശ​ക​ളും ചി​രി​യും വ​ർ​ത്ത​മാ​ന​ങ്ങ​ളു​മാ​യി ഒ​രു കു​ടും​ബം​പോ​ലെ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ. അ​താ​യി​രു​ന്നു പെ​ട്ടി​മു​ടി​യെ​ന്ന ഗ്രാ​മം.
ഒ​രു വ​ലി​യ മ​ഴ​വെ​ള്ള​പാ​ച്ചി​ലി​ൽ ഒ​രു​പാ​ട് ജീ​വ​നു​ക​ൾ ഒ​റ്റ​രാ​ത്രി​ക്കൊ​ണ്ട് മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട​പ്പോ​ൾ അ​ദ്ഭു​ത​ക​ര​മാ​യ ചി​ല ര​ക്ഷ​പെ​ട​ലു​ക​ൾ​ക്കും ഈ ​മ​ണ്ണ് സാ​ക്ഷ്യം​വ​ഹി​ച്ചു. അ​തു​വ​രെ ജീ​വി​ച്ചി​രു​ന്ന ചു​റ്റു​പാ​ടു​ക​ളും ക​ണ്ടു​കൊ​ണ്ടി​രു​ന്ന ആ​ളു​ക​ളെ​യും ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ൽ​ത​ന്നെ​യാ​ണ് ഇ​വ​ർ. അ​വ​ർ​ക്ക് പ​ങ്കു​വെ​യ്ക്കാ​നു​ള്ള​തും പ്രി​യ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ്. ആ ​വ​ലി​യ ദു​ര​ന്ത​ത്തി​ൽ​നി​ന്ന് ഞ​ങ്ങ​ൾ ര​ക്ഷ​പെ​ട്ട​ത് അ​ദ്ഭു​ത​ക​ര​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു.
പെ​ട്ടി​മു​ടി​യി​ൽ മ​ണ്ണി​ന​ടി​യി​ലാ​യ നാ​ലു ല​യ​ങ്ങ​ളു​ടെ​യും അ​ൽ​പം മു​ക​ൾ​വ​ശ​ത്താ​യാ​ണ് ഷ​ണ്‍​മു​ഖ​യ്യ​യു​ടെ​യും വി​ജ​യ​കു​മാ​റി​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ല​യി​ടി​ഞ്ഞു വ​ന്ന​പ്പോ​ൾ ഈ ​കു​ടും​ബ​ങ്ങ​ളു​ടെ​മാ​ത്രം വാ​സ​സ്ഥ​ലം ആ ​മ​ണ്ണി​ൽ​ത​ന്നെ അ​വ​ശേ​ഷി​ച്ചു. ക​ണ്‍​മു​ന്നി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ മു​റി​വു​ക​ൾ ഈ ​കു​ടും​ബ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു.
മ​ല​മു​ക​ളി​ൽ​നി​ന്ന് സു​നാ​മി വ​രു​ന്ന​മ്മേ​യെ​ന്ന് പ​റ​ഞ്ഞ് അ​മ്മ​യു​ടെ അ​രി​കി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ മി​ഥു​നും ഭീ​തി​പ്പെ​ടു​ത്തു​ന്ന ആ ​നി​മി​ഷ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഒ​രു​നി​മി​ഷം​കൊ​ണ്ട് എ​ല്ലാം ക​ഴി​ഞ്ഞു. അ​വ​ന്‍റെ കൂ​ട്ടു​കാ​രൊ​ക്കെ​യും മ​ണ്ണി​ടി​ച്ചി​ലി​ല​ക​പ്പെ​ട്ടി​രു​ന്നു.
ഒ​ന്നി​ച്ച് പ​ഠി​ച്ചി​രു​ന്ന​വ​ർ, ക​ളി​കൂ​ട്ടു​കാ​ർ; അ​തു പ​റ​യു​ന്പോ​ൾ അ​വ​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞി​രു​ന്നു.
ഒ​രു​നി​മി​ഷം​കൊ​ണ്ട് എ​ല്ലാം ക​ഴി​ഞ്ഞു. ഞ​ങ്ങ​ളു​ടെ ജീ​വ​ൻ മാ​ത്രം തി​രി​ച്ചു​ത​ന്നു. ഒ​രു കു​ടും​ബ​മാ​യി ജീ​വി​ച്ച​വ​രെ ഒ​ന്നും ബാ​ക്കി​വ​യ്ക്കാ​തെ കൊ​ണ്ടു​പോ​യി.
പ​റ​ഞ്ഞു മു​ഴു​വി​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. ചെ​റു​പ്പം​മു​ത​ൽ ഒ​ന്നി​ച്ച് ക​ളി​ച്ചു​വ​ള​ർ​ന്ന പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രി​യെ ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നോ​ർ​ത്ത് ക​ര​യു​ന്ന ക​വി​ത​യും ആ ​ദു​രി​ത​ദി​ന​ത്തി​ന്‍റെ ഓ​ർ​മ​യി​ൽ വി​തു​ന്പു​ന്നു. തി​രി​ച്ചു​കി​ട്ടി​യ ജീ​വ​നും അ​തി​നൊ​പ്പം ന​ഷ്ട​മാ​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളും ഇ​വി​ടെ​യു​ള്ള ഓ​രോ​രു​ത്ത​രി​ലു​മു​ണ്ട്.