ദു​ര​ന്ത​ത്തി​ൽ ഇ​ല്ലാ​താ​യ​ത് ഇ​ട​മ​ല​ക്കു​ടി​ക്കാ​രു​ടെ ഇ​ട​ത്താ​വ​ളം
Wednesday, August 12, 2020 10:09 PM IST
മൂ​ന്നാ​ർ: രാ​ജ​മ​ല​യി​ലെ മ​ല​നി​ര​ക​ളി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പെ​ട്ടി​മു​ടി​യെ​ന്ന പ്ര​ദേ​ശം മ​ണ്ണി​ന​ടി​ലാ​യ​പ്പോ​ൾ ഇ​ല്ലാ​താ​യ​ത് ഇ​ട​മ​ല​ക്കു​ടി ആ​ദി​വാ​സി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്രം. ഇ​ട​മ​ല​ക്കു​ടി​യി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്കും തി​രി​കെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ഴും ഇ​ട​മ​ല​ക്കു​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് ആ​ശ്ര​മാ​യി​രു​ന്ന പ്ര​ദേ​ശ​മാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. രാ​ത്രി വൈ​കി​യാ​ലോ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ലോ ആ​ദി​വാ​സി​ക​ൾ ത​ക​ർ​ന്ന​ടി​ഞ്ഞ കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​ൽ ത​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

രാ​വി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് നീ​ണ്ട​നേ​ര​ത്തേ കാ​ന​ന​യാ​ത്ര​യ്ക്കു ശേ​ഷം മ​ല​യി​റ​ങ്ങു​ന്പോ​ൾ ദാ​ഹ​വും വി​ശ​പ്പും ശ​മി​പ്പി​ക്കു​വാ​ൻ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് ഈ ​കാ​ന്‍റീ​ൻ മാ​ത്ര​മാ​യി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കു​ന്ന വേ​ള​ക​ളി​ലും ഇ​വി​ടെ ത​ങ്ങി​യ ശേ​ഷം പു​ല​ർ​ച്ചെ​യോ​ടെ യാ​ത്ര തു​ട​രു​ന്ന ആ​ദി​വാ​സി​ക​ളും കു​റ​വാ​യി​രു​ന്നി​ല്ല.

പ​ല​പ്പോ​ഴും കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ​യും ലേ​ബ​ർ ക്ല​ബ് കെ​ട്ടി​ട​ത്തി​ന്‍റെ​യും സ​മീ​പ​ത്തും തി​ണ്ണ​യി​ലു​മാ​ണ് ഇ​വ​ർ അ​ഭ​യം ക​ണ്ടി​രു​ന്ന​ത്. ഇ​ട​മ​ല​ക്കു​ടി​യി​ൽ നി​ന്നും കു​ന്നി​റ​ങ്ങി വ​രു​ന്ന ആ​ദി​വാ​സി​ക​ൾ​ക്ക് പെ​ട്ടി​മു​ടി​യു​മാ​യി കാ​ല​ങ്ങ​ളാ​യി അ​ത്മ​ബ​ന്ധ​മു​ണാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം ഇ​ട​മ​ല​ക്കു​ടി​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ന്നു രാ​ത്രി ചി​ല​യി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ക​യും മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. റോ​ഡി​ലെ പ​ല ഭാ​ഗ​ത്തും മ​ണ്ണി​ടി​ച്ചി​ലും കൂ​ടി ഉ​ണ്ടാ​യ​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ൽ നി​ന്നും ആ​ദി​വാ​സി​ക​ൾ പെ​ട്ടി​മു​ടി​യി​ലെ​ത്തി​യ​ത്. പെ​ട്ടി​മു​ടി​യി​ൽ നി​ന്നും ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്ക് ക​ട​ക്കു​ന്പോ​ളു​ള്ള ആ​ദ്യ കു​ടി​യാ​യ സൊ​സൈ​റ്റി കു​ടി​യി​ലെ ആ​ദി​വാ​സി​ക​ളും പെ​ട്ടി​മു​ടി​യി​ലെ താ​മ​സ​ക്കാ​രും ത​മ്മി​ൽ ന​ല്ല അ​ടു​പ്പ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തു കൂ​ടാ​തെ ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പ്ര​മു​ഖ​രെ​ത്തു​ന്പോ​ൾ ന​ല്ല ചൂ​ട​ൻ പ​രി​പ്പു​വ​ട​യും ചാ​യ​യും ല​ഭി​ച്ചി​രു​ന്ന​തും പെ​ട്ടി​മു​ടി​യി​ലെ കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്
തി​രി​ച്ച​ടി​യാ​യി അ​ട്ട​യു​ടെ ശ​ല്യം

മൂ​ന്നാ​ർ: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ചോ​ര ചി​ന്തേ​ണ്ട അ​വ​സ്ഥ വ​ന്നി​ല്ലെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തെ അ​ട്ട​ക​ളാ​ണ്.

പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​രീ​ര​മാ​സ​ക​ലം ക​യ​റി ചോ​ര​യൂ​റ്റൂ​ക​യാ​ണ് അ​ട്ട​ക​ൾ. പു​ഴ​യു​ടെ കു​ത്തൊ​ഴു​ക്ക് വ​ക​വ​യ്ക്കാ​തെ ഇ​രു​ക​ര​ക​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്പോ​ഴും വ​ഴു​വ​ഴു​പ്പു​ള്ള പാ​റ​ക​ൾ​ക്കു മു​ക​ളി​ൽ നി​ന്ന് അ​പ​ക​ട​ര​മാ​യ സാ​ഹ​ച​ര്യം നേ​രി​ടു​ന്പോ​ഴു​മി​ല്ലാ​ത്ത പ്ര​ശ്ന​മാ​ണ് അ​ട്ട​ക​ൾ​ക്കു മു​ന്നി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള​ത്. അ​ട്ട​യു​ടെ ക​ടി​യേ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ​രീ​ര​ത്തി​ൽ ഉ​പ്പു​ക​ല​ർ​ന്ന വെ​ള്ളം ഒ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തൊ​ന്നും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ട്ട​ക​ൾ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

മെ​ഴു​കു​തി​രി തെ​ളി​ച്ച്
ആ​ദ​രാ​ഞ്ജ​ലി

മൂ​ന്നാ​ർ: പെ​ട്ടി​മു​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്രാ​മൊ​ഴി ന​ൽ​കി മ​റ്റ് എ​സ്റ്റേ​റ്റു​ക​ളി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ.

എ​സ്റ്റേ​റ്റ് മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​രി​ച്ച​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മെ​ഴു​കു​തി​രി തെ​ളി​ച്ച് പു​ഷ്പാ​ർ​ച്ച ന​ട​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ത്. വി​വി​ധ എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ​മാ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​യി​രു​ന്നു മ​രി​ച്ച​വ​ർ​ക്ക് ക​ണ്ണീ​ർ പ്ര​ണാ​മം അ​ർ​പ്പി​ച്ച​ത്.

പെ​ട്ടി​മു​ടി​യി​ൽ 83 തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​ണ്ണി​ടി​ച്ച​ലി​ൽ മ​രി​ച്ച​ത്. നി​ര​വ​ധി പേ​രു​ടെ മ്യ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​മു​ണ്ട്. ക​ല​വ​ർ​ഷ​ത്തി​ൽ ക​ലി​തു​ള്ളി​യെ​ത്തി​യ മ​ല​വെ​ള്ള​പ്പാ​ച്ച​ലി​നൊ​ടൊ​പ്പം വ​ൻ​മ​ല ഇ​ടി​ഞ്ഞ് നാ​ലോ​ളം ല​യ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന 12 പേ​രൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും മ​രി​ച്ചു. ഒ​രു ഗ്രാ​മം ത​ന്നെ ഇ​ല്ലാ​താ​വു​ക​യും ചെ​യ്തു.

മൂ​ന്നാ​റി​ലെ വി​വി​ധ ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും. ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം അ​ർ​പ്പി​ച്ച് ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കു​ക​യും ചെ​യ്തു. പ​തി​നാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം ന​ട​ത്തി​യ​ത്. ത​മി​ഴ്നാ​ട്ട്ി​ൽ നി​ന്നും ചേ​ക്കേ​റി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് പെ​ട്ടി​മു​ടി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​മാ​യി
ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ

മൂ​ന്നാ​ർ: പെ​ട്ടി​മു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി കേ​ര​ളാ ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ സേ​ഷ​ൻ.

ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി ദു​ര​ന്ത​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​ണ് സം​ഘം. പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ർ​റ​ട​ക്കം നി​ര​വ​ധി​പേ​രാ​ണ് മ​രി​ച്ച​ത്. ദു​ര​ന്ത​ദി​വ​സം കേ​ര​ളാ ടാ​ക്സി ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം ദു​ര​ന്ത​ഭൂ​മി​യി​ൽ എ​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക​യെ​ന്ന വെ​ല്ലു​വി​ളി​യാ​ണ് അം​ഗ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​ത്. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ൾ മാ​റ്റി​വ​ച്ച് സ്വ​ന്ത​മാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണ​പൊ​തി​ക​ളാ​ണ് അ​സോ​ഷി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ പെ​ട്ടി​മു​ടി​യി​ൽ എ​ത്തി​ച്ച​ത്. ആ​യി​ര​ത്തോ​ളം പൊ​തി​ക​ളാ​ണ് ന​ൽ​കി​യ​ത്.

സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് പെ​ട്ടി​മു​ടി​യി​ൽ സം​ഭ​വി​ച്ച​ത്. മ​ണ്ണി​ടി​നോ​ട് ചേ​ർ​ന്ന് ജോ​ലി​ചെ​യ്ത​വ​ർ മ​ണ്ണി​ടി​ച്ച​ലി​ൽ​ത​ന്നെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.