ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇ​ന്നു മു​ത​ൽ
Wednesday, August 12, 2020 10:09 PM IST
ഇ​ടു​ക്കി: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്യു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും.
ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​ന്ത്യോ​ദ​യ (മ​ഞ്ഞ കാ​ർ​ഡു​ക​ൾ​ക്ക്) വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ് ന​ൽ​കു​ന്ന​ത് (13, 14, 16 തി​യ​തി​ക​ളി​ൽ). മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള (പി​ങ്ക് കാ​ർ​ഡു​ക​ൾ) കി​റ്റ് വി​ത​ര​ണം 19, 20, 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. തു​ട​ർ​ന്ന് നീ​ല, വെ​ള്ള കാ​ർ​ഡു​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യും.
ജി​ല്ല​യി​ൽ 33,972 അ​ന്ത്യോ​ദ​യ കാ​ർ​ഡു​ക​ളും 1,25,655 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ളും 70,230 മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി കാ​ർ​ഡു​ക​ളും 73,691 നോ​ണ്‍ സ​ബ്സി​ഡി കാ​ർ​ഡു​ക​ളു​മാ​ണു​ള്ള​ത്. സ​പ്ലൈ​കോ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​യ്ക്ക് ചെ​യ്യു​ന്ന കി​റ്റു​ക​ൾ റേ​ഷ​ൻ ക​ട​യി​ൽ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ ജൂ​ലൈ മാ​സ​ത്തി​ൽ ഏ​ത് ക​ട​യി​ൽ നി​ന്നാ​ണോ റേ​ഷ​ൻ വാ​ങ്ങി​യ​ത് ആ ​ക​ട​യി​ൽ നി​ന്നും ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. കൂ​ടാ​തെ റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നും കു​റ​ഞ്ഞ അ​ള​വി​ൽ ധാ​ന്യം ല​ഭി​ച്ചു​വ​ന്നി​രു​ന്ന മു​ൻ​ഗ​ണ​നേ​ത​ര കാ​ർ​ഡു​ക​ൾ​ക്ക് 15 രൂ​പ നി​ര​ക്കി​ൽ കാ​ർ​ഡ് ഒ​ന്നി​ന് 10 കി​ലോ സ്പെ​ഷ​ൽ അ​രി​യു​ടെ വി​ത​ര​ണ​വും ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും.