മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്തി: ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​റെ സ​സ്പെ​ൻ​ഡു ചെ​യ്തു
Wednesday, August 12, 2020 10:06 PM IST
ക​ട്ട​പ്പ​ന: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്തി ചെ​യ്താ​ൽ ’പ​ണി’​കി​ട്ടും. മ​ന്ത്രി ജി. ​സു​ധാ​ക​ര​നാ​ണ് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ അം​ശം ചേ​ർ​ത്തു​വ​ച്ച് ക​ട്ട​പ്പ​ന സ​ബ് ര​ജി​സ്ട്രാ​ർ​ക്ക് ’പ​ണി’​കൊ​ടു​ത്ത​ത്.
സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ധി​കാ​ര​ങ്ങ​ൾ നി​യ​മ വി​ധേ​യ​മാ​യും വി​വേ​ക​പൂ​ർ​വ​വും ജ​ന​ക്ഷേ​മ​ത്തി​നാ​യും ചെ​യ്തു​കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ​ങ്കി​ലും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ത്തി​ൽ​നി​ന്നും സി​ദ്ധി​ച്ചു​കി​ട്ടി​യ അ​ധി​കാ​ര​മാ​യി ഇ​തു ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​താ​ണ് ക​ഴി​ഞ്ഞ ആ​റി​നു ക​ട്ട​പ്പ​ന ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലും സം​ഭ​വി​ച്ച​ത്.
കാ​ൻ​സ​ർ രോ​ഗം മൂ​ർ​ച്ഛി​ച്ച് അ​വ​ശ​നാ​യ ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​നാ​യ ക​ട്ട​പ്പ​ന ചെ​റു​ശേ​രി​ൽ സു​നീ​ഷ് ജോ​സ​ഫ് (41)നെ ​ഒ​ഴി​മു​റി ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി സു​ഹൃ​ത്തു​ക്ക​ളാ​യ ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഹെ​ഡ് ക്ലാ​ർ​ക്ക്, ഓ​ഫീ​സി​ലെ മ​റ്റു​ചി​ല ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ എ​ത്തി​ച്ചു. സു​നീ​ഷി​ന്‍റെ സ്ഥി​തി ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ ആം​ബു​ല​ൻ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കാ​നാ​വു​മാ​യി​രു​ന്നി​ല്ല.
മൂ​ന്നാം​നി​ല​യി​ലാ​ണ് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ജി​സ്ട്രാ​ർ ഓ​ഫീ​സ​റെ രോ​ഗി​യു​ടെ അ​വ​സ്ഥ അ​റി​യി​ക്കു​ക​യും ആം​ബു​ല​ൻ​സി​ന​ടു​ത്തെ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​ത്ത​ര​ണ​മെ​ന്നും ഇ​വ​ർ അ​പേ​ക്ഷി​ച്ചു.
എ​ന്നാ​ൽ ഓ​ഫീ​സി​ൽ ത​ന്‍റെ മു​ന്നി​ൽ എ​ത്തി​ച്ചെ​ങ്കി​ലേ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് ക​ൽ​പി​ച്ച് ര​ജി​സ്ട്രാ​ർ ഇ​വ​രെ ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ അ​ഞ്ചു​പേ​രും​ചേ​ർ​ന്ന് ഒ​രു ക​സേ​ര​യി​ൽ ഇ​രു​ത്തി സു​നീ​ഷി​നെ ര​ജി​സ്ട്രാ​റു​ടെ മു​ന്പി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ഒ​ൻ​പ​തി​ന് സു​നീ​ഷ് മ​രി​ച്ചു.
സം​ഭ​വം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ​തി​നെ​തു​ട​ർ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഇ​ട​പെ​ട്ടാ​ണ് സ​ബ് ര​ജി​സ്ട്രാ​ർ ജി. ​ജ​യ​ല​ക്ഷ്മി​യെ സ​സ്പെ​ൻ​ഡു​ചെ​യ്ത്. 11-നാ​ണ് ജ​യ​ല​ക്ഷ്മി​യെ സ​സ്പെ​ൻ​ഡു​ചെ​യ്താ​യി മ​ന്ത്രി അ​റി​യി​ച്ച​ത്.
ഇ​ന്ന​ലെ മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ സ​ബ് ര​ജി​സ്ട്രാ​റു​ടെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്തി അ​ന്വേ​ഷി​ച്ച് ഇ​വ​രെ സ​ർ​വീ​സി​ൽ​നി​ന്നും പു​റ​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​ന്ന​ലെ മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കാ​ൻ നി​കു​തി വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.
വ​കു​പ്പു​ക​ളു​ടെ​യും ച​ട്ട​ങ്ങ​ളു​ടെ​യും ച​തു​ര​ങ്ങ​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ അ​നു​താ​പ​ത്തി​ന്‍റെ ച​ക്ര​വാ​ളം​കൂ​ടി കാ​ണാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ണ്ണു​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി ഫേ​സ് ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളോ​ട് നി​ർ​ദ​യ​മാ​യി പെ​രു​മാ​റു​ന്ന​വ​രോ​ട് സ​ർ​ക്കാ​രി​നു ദ​യ​യും ദാ​ക്ഷി​ണ്യ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ര​ജി​സ്ട്രാ​ർ​ക്ക് ക​ക്ഷി​യു​ടെ വാ​സ​സ്ഥ​ല​ത്തെ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ അ​ധി​കാ​ര​മു​ണ്ട്. കൂ​ടാ​തെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ൽ ക​ക്ഷി​യെ എ​ത്തി​ച്ചാ​ൽ ഓ​ഫീ​സ് കോ​ന്പൗ​ണ്ട് ഓ​ഫീ​സാ​യി പ​രി​ഗ​ണി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.
ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ചാ​ണ് പി​എ​സ് സി​യു​ടെ ക്ല​ർ​ക്ക് പ​രീ​ക്ഷ എ​ഴു​തി ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ജോ​ലി കി​ട്ടി​യ​തി​ന്‍റെ ഗ​ർ​വി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ദാ​ർ​ഷ്ട്യം കാ​ട്ടി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
പ​ത്തു​മാ​സം മു​ന്പാ​ണ് ക​ട്ട​പ്പ​ന ചെ​റു​ശേ​രി​യി​ൽ പ​രേ​ത​നാ​യ ടി. ​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ സു​നീ​ഷി​നു പി​എ​സ് സി ​വ​ഴി ഡ്രൈ​വ​റാ​യി ജോ​ലി ല​ഭി​ച്ച​ത്. ആ​ദ്യ നി​യ​മ​നം ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ലാ​ണ്. ജോ​ലി​യി​ൽ ഒ​രു മാ​സം പി​ന്നി​ടു​ന്പോ​ഴാ​ണ് കാ​ൻ​സ​ർ​ബാ​ധി​ത​നാ​ണെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഉ​ള്ള​തെ​ല്ലാം ചെ​ല​വ​ഴി​ച്ചു ചി​കി​ൽ​സി​ച്ചി​ട്ടും രോ​ഗ​ത്തി​നു ശ​മ​ന​മു​ണ്ടാ​യി​ല്ല. ഒ​ടു​വി​ൽ മു​രി​ക്കാ​ശേ​രി അ​ൽ​ഫോ​ൻ​സാ കാ​ൻ​സ​ർ അ​ഭ​യ കേ​ന്ദ്ര​ത്തി​ലാ​ക്കി. താ​ൻ മ​രി​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ സു​നീ​ഷ് ത​ന്‍റെ സ​ർ​വീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും ത​ന്‍റെ​പേ​രി​ൽ അ​വ​ശേ​ഷി​ച്ച വീ​ടും ഭൂ​മി​യും ഭാ​ര്യ​യു​ടെ പേ​രി​ലാ​ക്ക് ഒ​ഴി​മു​റി ആ​ധാ​രം ര​ജി​സ്റ്റ​ചെ​യ്യാ​നു​മാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ​ത്.
ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ പോ​കു​ന്ന​തി​നു​മു​ൻ​പ് സു​നീ​ഷി​നെ ക​ട്ട​പ്പ​ന പി​എ​സ് സി ​ഓ​ഫീ​സി​നു​സ​മീ​പം എ​ത്തി​ച്ചു സ​ർ​വീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഈ​സ​മ​യം ഓ​ഫീ​സ​റ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഞ്ചാം​നി​ല​യി​ൽ​നി​ന്ന് താ​ഴെ ആം​ബു​ല​ൻ​സി​നു സ​മീ​പ​മെ​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.