തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്നു
Wednesday, August 12, 2020 10:06 PM IST
തൊ​ടു​പു​ഴ:​ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തു ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു.​ന​ഗ​ര​ത്തി​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ഭാ​ഗ​ങ്ങ​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ന​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ട​പ്പി​ച്ചു.​

ഇ​വി​ടം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി പ്ര​ഖ്യാ​പി​ച്ചു.​തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഓ​ഫീ​സ് അ​ട​ച്ചു.​ഡി​വൈ​സ്പി​യ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി.​

ഓ​ഫീ​സ് ഇ​ന്ന​ലെ അ​ണു​വി​മു​ക്ത​മാ​ക്കി. ന​ഗ​ര​സ​ഭ​യി​ലെ 21,23 വാ​ർ​ഡു​ക​ളി​ലെ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ നി​ന്ന് 200 മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ഭാ​ഗ​വും ആ​റാം വാ​ർ​ഡി​ലെ ആ​ദം​സ്റ്റാ​ർ കോം​പ്ല​ക്സ്, ന​ന്ദ​നം ഹോ​ട്ട​ൽ എ​ന്നീ ഭാ​ഗ​ങ്ങ​ളും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.​ഈ ഭാ​ഗ​ത്തെ എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​പ്പി​ച്ചു.​ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്ന്,ര​ണ്ട് വാ​ർ​ഡു​ക​ളും മൂ​ന്നാം വാ​ർ​ഡി​ൽ ഉ​പ്പു​കു​ളം,ചി​ല​വ് ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി.​തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച ക​ച്ച​വ​ട സ്ഥാ​പ​നം പോ​ലീ​സ് നി​ർ​ദേ​ശ പ്ര​കാ​രം ന​ഗ​ര​സ​ഭ അ​ട​പ്പി​ച്ചു.​

ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ മൂ​ന്നു പേ​ർ​ക്ക് വീ​തം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ർ പി​എ​ച്ച്സി​യി​ൽ എ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ച്ചു.​ഇ​വി​ടു​ത്തെ ര​ണ്ടു ജീ​വ​ന​ക്കാ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​രോ​ഗം ക​ണ്ടെ​ത്തി​യ മാ​ർ​ത്തോ​മ്മ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ഗ​താ​ഗ​തം നി​രോ​ധി​ച്ചു.