റോ​ട്ട​റി ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു
Wednesday, August 12, 2020 10:06 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഭ​ര​ണ​കൂ​ടം, തൊ​ടു​പു​ഴ പോ​ലീ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​രണ​ത്തോ​ടെ റോ​ട്ട​റി ക്ല​ബ് റോ​ട്ട​റി ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു.
വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, കൃ​ഷി​നാ​ശം എ​ന്നീ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യാ​ണ് ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നു​ള്ള വാ​ഹ​ന​ങ്ങ​ൾ, വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ, ആം​ബു​ല​ൻ​സ്, പാ​രാ​മെ​ഡി​ക്ക​ൽ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സേ​വ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ഡോ. ​സ​തീ​ഷ്കു​മാ​ർ ധ​ന്വ​ന്ത​രി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ വി.​ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, സി​ഐ സു​ധീ​ർ മ​നോ​ഹ​ർ, ടൗ​ണ്‍ പ​ള്ളി​വി​കാ​രി ഫാ. ​ജി​യോ ത​ടി​ക്കാ​ട്ട്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജോ പി. ​ജോ​ണ്‍, ക്ല​ബ് സെ​ക്ര​ട്ട​റി ഫെ​ബി​ൻ​ലി ജെ​യിം​സ്, ഡോ. ​എ​ൻ. ജേ​ക്ക​ബ്, ഹെ​ജി പി. ​ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.