ഇതുവല്ലാത്ത സാഹസം, പാറയുടെ മുകളിൽ കുടയും ചൂടി...
Wednesday, August 12, 2020 10:06 PM IST
വ​ണ്ണ​പ്പു​റം:​മു​ണ്ട​ൻ​മു​ടി നാ​രും​കാ​നം ഭാ​ഗ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ന് റേ​ഞ്ചി​ല്ലാ​ത്ത​തു വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ദു​രി​ത​ത്തി​ലാ​ക്കു​ന്നു.​ബി​എ​സ്എ​ൻ​എ​ലി​ന്‍റെ​യും മ​റ്റു സ്വ​കാ​ര്യ​ക​ന്പ​നി​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഫോ​ണു​ക​ളു​ടെ​യും സ്ഥി​തി ഇ​തു​ത​ന്നെ​യാ​ണ്. 500-​ഓ​ളം കു​ടും​ബ​ങ്ങ​ൾ നാ​രും​കാ​നം മേ​ഖ​ല​യി​ൽ മാ​ത്രം അ​ധി​വ​സി​ക്കു​ന്നു​ണ്ട്.​ കോ​വി​ഡി​നെ തു​ട​ർ​ന്നു വീ​ടു​ക​ളി​ലി​രു​ന്ന് കം​പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നി​ലെ താ​ള​പ്പിഴ​ക​ൾ മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടു​നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ട്. പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലെ പാ​റ​യു​ടെ മു​ക​ളി​ലും മ​റ്റും ക​യ​റി​യി​രു​ന്നാ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ഇ​തും ദു​രി​ത​മാ​ണ്.​ലാ​പ്ടോ​പ്പും മ​റ്റും ഉ​പ​യോ​ഗി​ച്ച് ജോ​ലി​ചെ​യ്യ​ണ​മെ​ങ്കി​ൽ കു​ട ചൂ​ടി നി​ൽ​ക്ക​ണം.​ മ​ഴ ന​ന​ഞ്ഞാ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ത​ക​രാ​റും സം​ഭ​വി​ക്കും.​
ഇ​തു വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു.​ തൊ​മ്മ​ൻ​കു​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട​വ​റു​ക​ളി​ൽ നി​ന്നു​മാ​ണ് നാ​രും​കാ​നം ഭാ​ഗ​ത്ത് ഫോ​ണി​ന് റേ​ഞ്ച് പ​ല​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത്.​ മു​ണ്ട​ൻ​മു​ടി ക​ത്തോ​ലി​ക്ക പ​ള്ളി​സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗ​ത്ത് ട​വ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാ​രും​കാ​നം നി​വാ​സി​ക​ൾ​ക്ക് കാ​ര്യ​മാ​യ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ല.​ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും ഫോ​ണ്‍​വി​ളി​ക്ക​ണ​മെ​ങ്കി​ൽ മ​റ്റു​മാ​ർ​ഗ​ങ്ങ​ൾ തേ​ടേ​ണ്ടി​വ​രി​ക​യാ​ണ്.​ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വും വീ​ട്ടി​ലി​രു​ന്ന് ജോ​ലി​യും ന​ട​പ്പി​ലാ​യ​തോ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്.
കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ച​റി​യി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.​ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.