മൂ​ല​മ​റ്റം ത്രി​വേ​ണി സം​ഗ​മം: സ​ഞ്ചാ​രി​ക​ൾ ഒൗ​ട്ട് വ​വ്വാ​ലു​ക​ൾ ഇ​ൻ
Wednesday, August 12, 2020 10:06 PM IST
മൂ​ല​മ​റ്റം: ധാ​രാ​ളം ടൂ​റി​സ്റ്റു​ക​ൾ എ​ത്തി​യി​രു​ന്ന മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സ് ക​നാ​ലും നാ​ച്ചാ​റും വ​ലി​യാ​റും കൂ​ടി​ച്ചേ​രു​ന്ന മ​നോ​ഹ​ര​മാ​യ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ വ​രാ​താ​യ​തോ​ടെ വ​വ്വാ​ലു​ക​ൾ ഇ​വി​ടെ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​കു​ന്നു. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​ഗ​ർ​ഭ​ജ​ല​വൈ​ദ്യു​ത നി​ല​യ​മാ​യ മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് ശേ​ഷം വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന ടെ​യി​ൽ റേ​സ് ക​നാ​ലും മ​റ്റു ര​ണ്ട് പു​ഴ​ക​ളും സം​ഗ​മി​ക്കു​ന്ന ഇ​വി​ടം സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചി​രു​ന്നു.

ത്രി​വേ​ണി സം​ഗ​മ​ത്തി​ന് തൊ​ട്ടു​താ​ഴെ​യു​ള്ള തൂ​ക്കു​പാ​ല​ത്തി​ൽ നി​ന്നാ​ൽ ഇ​തി​ന്‍റെ ചേ​തോ​ഹ​ര​മാ​യ ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നാ​കും. നാ​ടു​കാ​ണി, വ​ല​കെ​ട്ടി മ​ല​ക​ൾ​ക്കി​ട​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മൂ​ല​മ​റ്റ​ത്തി​ന്‍റെ പ്ര​ശ​സ്തി​ക്ക് ത​ന്നെ​കാ​ര​ണം പ​വ​ർ​ഹൗ​സാ​ണ്. ഇ​രു​ക​ര​ക​ളു​ടെ​യും പ​ച്ച​പ്പി​ൽ പ​ത​ഞ്ഞൊ​ഴു​കു​ന്ന ക​നാ​ലും പ​രി​സ​ര​വും സ​ഞ്ചാ​രി​ക​ളെ വി​രു​ന്നൂ​ട്ടു​ന്ന കാ​ഴ്ച​യാ​ണ്.

ത്രി​വേ​ണി സം​ഗ​മം മു​ത​ൽ മ​ല​ങ്ക​ര​ജ​ലാ​ശ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചാ​ൽ ഏ​റെ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​കും. പ​വ​ർ​ഹൗ​സി​ൽ നി​ന്നും പു​റം​ത​ള്ളു​ന്ന​വെ​ള്ളം കു​റേ ദൂ​രം ട​ണ​ലി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. ട​ണ​ൽ ക​ഴി​ഞ്ഞാ​ൽ പി​ന്നെ ക​നാ​ലാ​യി. ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്. ഇ​ത് ക​നാ​ലി​നും ഭീ​ഷ​ണി​യാ​ണ്. മ​ര​ങ്ങ​ളു​ടെ വേ​രി​റ​ങ്ങി ക​നാ​ലി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്.

നേ​ര​ത്തെ ഇ​വി​ടെ എ​ത്തി​യി​രു​ന്ന ടൂ​റി​സ്റ്റു​ക​ൾ ക​നാ​ൽ​തീ​ര​ത്തു​വ​ന്ന് കാ​റ്റു​കൊ​ള്ളു​ക​യും ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കാ​ടും പ​ട​ലും ക​യ​റി​യ​തോ​ടെ ക​നാ​ൽ കാ​ണാ​നാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

ടെ​യി​ൽ​റേ​സ് ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​വും പാ​ർ​ക്ക്, ക​നാ​ലി​ന് കു​റു​കെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ വ​ല​യി​ട്ട ചെ​റു​പാ​ല​ങ്ങ​ൾ, താ​മ​ര​ക്കു​ള​ങ്ങ​ൾ, ഉ​ദ്യാ​ന​ങ്ങ​ൾ, മ​ല​ങ്ക​ര - ത്രി​വേ​ണി ബോ​ട്ടിം​ഗ്, ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ വാ​ട്ട​ർ​തീം പാ​ർ​ക്ക്, അ​ക്വേ​റി​യം, വി​ശ്ര​മ​മു​റി, റ​സ്റ്ററ​ന്‍റ്, വ്യൂ​പോ​യി​ന്‍റ്, പു​ഴ​യി​ൽ നീ​ന്താ​നു​ള്ള സൗ​ക​ര്യം, പു​ഴ​യോ​ര കു​ട്ടി ട്രെ​യി​ൻ സ​ർ​വീ​സ്, തേ​ക്കും​കൂ​പ്പി​ൽ ചെ​റു​മൃ​ഗ​ങ്ങ​ളു​ള്ള വ​ന്യ​ജീ​വി സ​ങ്കേ​തം, ക​നാ​ൽ​തീ​ര​ത്ത് ജ​ല​ധാ​ര​ക​ൾ, ഇ​ലു​മി​നേ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ൾ ത​യാ​റാ​ക്കി​യാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​ഹ​ബ്ബാ​യി ഇ​വി​ടം മാ​റ്റാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

ഇ​തി​നു പു​റ​മേ കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള പ​വ​ർ​ഹൗ​സി​ന്‍റെ മോ​ഡ​ൽ റൂം ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു. ത്രി​വേ​ണി സം​ഗ​മ​ത്തി​ന് താ​ഴെ​യു​ള്ള തൂ​ക്കു​പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത് കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ച്ച് മൂ​ന്നു​ങ്ക​വ​യ​ൽ - കൂ​വ​പ്പി​ള്ളി - ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ വ​ഴി ഈ​രാ​റ്റു​പേ​ട്ട​ക്ക് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​കും. ഇ​തു​വ​ഴി ഈ​രാ​റ്റു​പേ​ട്ട​ക്കു​ള്ള ദൂ​രം 18കി​ലോ​മീ​റ്റ​റോ​ളം ലാ​ഭി​ക്കാ​നു​മാ​കും.

സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട കേ​ന്ദ്ര​മാ​യ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​വ​ഴി​യു​ള്ള ബ​സ് സ​ർ​വീ​സ് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​കു​ക​യും ചെ​യ്യും. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടും പ​ണി​തീ​രാ​ത്ത മൂ​ല​മ​റ്റം - കോ​ട്ട​മ​ല റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക കൂ​ടി ചെ​യ്താ​ൽ തേ​ക്ക​ടി​യി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി ഇ​തു​മാ​റും. കോ​വി​ഡ് മു​ക്തി​ക്കു ശേ​ഷം ഈ ​റൂ​ട്ടി​ലൂ​ടെ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹ​മു​ണ്ടാ​കു​ക​യും ചെ​യ്യും. ശി​ൽ​പ ഭം​ഗി വി​ളി​ച്ചോ​തു​ന്ന തു​ന്പ​ച്ചി പി​ൽ​ഗ്രിം സെ​ന്‍റ​ർ, നാ​ടു​കാ​ണി പ​വ​ലി​യ​ൻ, ഇ​ല​പ്പ​ള്ളി വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ​യെ​ല്ലാം കൂ​ടി​യാ​കു​ന്പോ​ൾ ഒ​രു ദി​നം മു​ഴു​വ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​കൃ​തി​യു​ടെ മ​ടി​ത്ത​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ച് ദൃ​ശ്യ​ഭം​ഗി നു​ക​ർ​ന്ന് മ​ട​ങ്ങാ​നാ​കും.