പ​രി​സ്ഥി​തി ആ​ഘാ​ത നി​ർ​ണ​യ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Tuesday, August 11, 2020 9:50 PM IST
പാ​ലാ:​കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം മന്ത്രാ​ല​യം മാ​ര്‍​ച്ച് 23 നു ​പു​റ​ത്തി​റ​ക്കി​യ പ​രി​സ്ഥി​തി ആ​ഘാ​ത നി​ര്‍​ണ​യ വി​ജ്ഞാ​പ​നം അ​ഥ​വാ ഇഐ​എ-2020 തീ​ർ​ത്തും പ​രി​സ്ഥി​തി വി​രു​ദ്ധ​മാ​ണെ​ന്നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​ത ​സ​മി​തി.
അ​ഞ്ച് ഏ​ക്ക​ർ വ​രെ​യു​ള്ള ക്വാറി​ക​ളെ പ​രി​സ്ഥി​തി ആ​ഘാ​ത പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​തി​ലെ മി​ക്ക നി​ർ​ദേ​ശ​ങ്ങ​ളും വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്യാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ്. പു​തി​യ കരട് വി​ജ്ഞാ​പ​നം പ​രി​സ്ഥി​തി​വ​കു​പ്പ് ത​ന്നെ​യാ​ണോ ഇ​റ​ക്കി​യ​തെ​ന്ന സം​ശ​യം തോ​ന്നു​ന്ന വി​ധ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ നി​യ​മ നി​ർ​മാ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധ​മാ​ണ്. പ​ര​മാ​വ​ധി പ്ര​കൃ​തി ചൂ​ഷ​ണ​ത്തി​നു​ത​കു​ന്ന വി​ധ​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഇ​ഐ​എ-2006 നി​യ​മ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്കു​ക​യും പ​ല​തും എ​ടു​ത്തു​ക​ള​യു​ക​യും ചെ​യ്തി​രി​ക്കു​ന്നു.
കേ​ന്ദ്ര​സ​ർ​ക്കാ​ർ നാ​ളു​ക​ളാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​നു​വ​ദി​ക്കു​ന്ന വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ വി​ശേ​ഷി​ച്ച് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ വ​നം ഖ​ന​ന​ത്തി​ന് വി​ട്ടു​കൊ​ടു​ക്കു​ന്ന​വ ഉ​ൾ​പ്പെ​ടെ കോ​ർ​പ​റേ​റ്റ് അ​നു​കൂ​ല ന​യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. ഇ​ഐ​എ-2020 ഡ്രാ​ഫ്റ്റ്, കേ​ന്ദ്ര വ്യ​വ​സാ​യ​മ​ന്ത്രി ത​ന്‍റെ വ​കു​പ്പി​ൽ വ​രു​ന്ന വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് അ​നാ​യാ​സം പ​രി​സ്ഥി​തി ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നും ഭൂ​രി​പ​ക്ഷ​ത്തി​നും അ​ങ്ങ​നെ​യൊ​ന്നു ആ​വ​ശ്യ​മി​ല്ല എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തി​നും ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​ന​മാ​ണ്. ഇ​തി​ന്‍റെ പ​രി​ണി​ത​ഫ​ലം മാന​വ​രാ​ശി​യു​ടെ നാ​ശ​മാ​ണെ​ന്നു സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്ക​ണം. ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​താ​സ​മി​തി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി ഇ.​കെ. മി​ശ്ര​യ്ക്ക് അ​ടി​യ​ന്ത​ര നി​വേ​ദ​നവും സ​മ​ർ​പ്പി​ച്ചു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റ​വ.​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, സാ​ജു അ​ല​ക്സ്, ഇ​മ്മാ​നു​വ​ൽ നി​ധീ​രി, സാ​ബു പൂ​ണ്ടി​ക്കു​ളം, ജേ​ക്ക​ബ് മു​ണ്ട​ക്ക​ൽ, അ​ഡ്വ. ജോ​ൺ​സ​ൺ വീ​ട്ടി​യാ​ങ്ക​ൽ, സാ​ന്‍റോ പു​ല്ലാ​ട്ട്, ജോ​ബി​ൻ പു​തി​യി​ട​ത്തു​ചാ​ലി​ൽ, ജ​യിം​സ് കു​റ്റി​ക്കോ​ട്ട​യി​ൽ, സി.​എം. ജോ​ർ​ജ്, തോ​മ​സ് അ​രൂ​കു​ഴു​പ്പി​ൽ, ഡോ. ​നി​ധീ​ഷ് മാ​ത്യു, സ​ലി​ൽ കൊ​ല്ല​ൻ​കു​ഴി, അ​ഡ്വ. സ​ണ്ണി മാ​ന്ത​റ, ജോ​യി മ​ല​യി​ൽ, ടോ​മി പു​ളി​ക്ക​ൽ, ജോ​യി ച​ന്ദ്ര​ൻ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.