ച​ങ്കു​റ​പ്പോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ
Tuesday, August 11, 2020 9:44 PM IST
മൂ​ന്നാ​ർ: അ​പ​ക​ടം എ​വി​ടെ​യു​ണ്ടാ​യാ​ലും അ​വ​രു​ണ്ടാ​കും. ദു​ര​ന്ത​മു​ഖ​ത്തു നി​ന്നും കേ​ഴു​ന്ന ജീ​വ​ന്‍റെ സ്വ​രം കേ​ൾ​ക്കു​ന്നു​ണ്ടോ എ​ന്നു കാ​തോ​ർ​ക്കു​വാ​നും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ ആ ​ജീ​വ​ൻ എ​ന്തു വി​ല കൊ​ടു​ത്ത് സം​ര​ക്ഷി​ക്കു​വാ​നും ഈ ​സം​ഘ​മു​ണ്ട്.
ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തോ​ള​മാ​യി ഈ ​സം​ഘം ഏ​തു അ​പ​ക​ട​മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്. പെ​ട്ടി​മു​ടി​യി​ൽ ദു​ര​ന്തം ന​ട​ന്ന​പ്പോ​ഴും എ​ല്ലാ ദി​വ​സ​വും ഈ ​സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യു​ണ്ട്. പു​ഴ​യ​രോ​ത്ത് നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​വാ​ൻ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തി​ന് വ​ഴി​കാ​ട്ടി​യാ​യ​ത് ഈ ​സം​ഘാം​ഗ​ങ്ങ​ളാ​ണ്.
ഏ​തു സ​മ​യ​ത്തും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന മൂ​ന്നാ​റി​ൽ 2000 ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ടീം ​രൂ​പീ​ക​രി​ച്ച​ത്. അ​ന്ന് മൂ​ന്നാ​റി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന മോ​ഹ​ൻ, സാ​ജ​ൻ, സെ​ന്തി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ടീം ​രൂ​പീ​ക​രി​ച്ച​ത്.​പി​ന്നീ​ട് ഇ​തൊ​രു സൊ​സൈ​റ്റി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​തി​ന് ഹൈ​റേ​ഞ്ച് റ​സ്ക്യൂ ഓ​പ്പ​റേ​ഷ​ൻ സൊ​സൈ​റ്റി എ​ന്ന പേ​രു ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഏ​തു ദു​ര​ന്ത​മു​ഖ​ത്തും പാ​ഞ്ഞെ​ത്തു​ന്ന സം​ഘ​മാ​യി ഇ​വ​ർ​മാ​റി.
കേ​ര​ള യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള യൂ​ത്ത് ആ​ക്ഷ​ൻ ഫോ​ഴ്സ് വ​ഴി​യു​ള്ള പ​രി​ശീ​ല​നം കൂ​ടി ല​ഭി​ച്ച​തോ​ടെ ദു​ര​ന്ത​മു​ഖ​ത്ത് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ദി​ശാ​ബോ​ധ​വും കൈ​മു​ത​ലാ​യി.
ഹൈ​റേ​ഞ്ചി​ൽ മാ​ത്ര​മൊ​തു​ങ്ങാ​തെ കേ​ര​ള​ത്തി​ന്‍റെ ഏ​തു അ​പ​ക​ട​മു​ഖ​ത്തും ഇ​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ക​വ​ള​പ്പാ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഈ ​സം​ഘം മു​ന്പി​ലു​ണ്ടാ​യി​രു​ന്നു. സ​മീ​പ​കാ​ല​ത്താ​യി കൊ​ര​ങ്ങ​ണി​യി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് നി​ര​വ​ധി​പ്പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​പ്പോ​ഴും ഈ ​സം​ഘം ര​ക്ഷാ ദൗ​ത്യ​വു​മാ​യി ഓ​ടി​യെ​ത്തി​യി​രു​ന്നു.​അ​ന്ന് രാ​ത്രി​യി​ൽ ത​ന്നെ ദു​ഷ്ക​ര​മാ​യി മ​ല​ക​യ​റി പൊ​ള്ള​ലേ​റ്റ​വ​രെ ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലാ​ക്കി​യി​രു​ന്നു.
ദു​ര​ന്ത​മു​ഖ​ത്ത് ചി​ല​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ ചാ​രി​താ​ർ​ഥ്യം നി​റ​യു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​നാ​ണ് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നാ​ണ് സം​ഘാം​ഘ​ങ്ങ​ൾ പ​റ​യു​ന്ന​ത്.

.