പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ൾ മോ​ഷ​ണം​പോ​യ സ്വ​ർ​ണം തി​രി​കെ​യെ​ത്തി
Tuesday, August 11, 2020 9:44 PM IST
നെ​ടു​ങ്ക​ണ്ടം: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ വീ​ട്ടി​ൽ​നി​ന്നും മോ​ഷ​ണം​പോ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ​യെ​ത്തി. നെ​ടു​ങ്ക​ണ്ടം ആ​ന​ക്ക​ല്ലി​ലാ​ണ് സം​ഭ​വം.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ന​ക്ക​ല്ല് റ​ജി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം​പോ​യ​ത്. പ​രാ​തി​യെ​തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വീ​ടും പ​രി​സ​ര​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​വും പൊ​ളി​ക്കു​ക​യോ ത​ക​ർ​ക്കു​ക​യോ ചെ​യ്ത​താ​യി ക​ണ്ടി​ല്ല.
പോ​ലീ​സ് നി​ര​വ​ധി​പ്പേ​രെ ചോ​ദ്യം​ചെ​യ്ത് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും ഒ​രു തു​ന്പും ല​ഭി​ച്ചി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണം​പോ​യ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് ക​പ്പി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് സ്വ​ർ​ണാ​ഭ​ര​ണം ക​ണ്ടെ​ത്തി​യ​ത്.
മോ​ഷ​ണ​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ന​ക്ക​ല്ലി​ൽ സ്വ​ർ​ണം മോ​ഷ​ണം​പോ​യ കേ​സി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ അ​ന്വേ​ഷി​ക്കു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം സി​ഐ പി.​കെ. ശ്രീ​ധ​ര​ൻ അ​റി​യി​ച്ചു.