ചെ​ല്ലാ​നം തീ​ര​പ്ര​ദേ​ശ​ത്തേ​ക്ക് പാ​ലാ രൂ​പ​ത​യു​ടെ ദു​രി​താ​ശ്വാ​സ​സ​ഹാ​യം
Monday, August 10, 2020 9:41 PM IST
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ആ​ഴ്ച​ക​ളോ​ളം ക​ട​ൽ ക​യ​റി​ക്കി​ട​ക്കു​ന്ന ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ദു​രി​താ​ശ്വാ​സ​സ​ഹാ​യം. സ​ഹാ​യ​സം​ഘ​ത്തി​ന്‍റെ യാ​ത്ര പാ​ലാ രൂ​പ​ത ബി​ഷ​പ് മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഫ്ലാഗ്ഓ​ഫ് ചെ​യ്തു.
പാ​ലാ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച​തും സം​ഭാ​വ​ന​ക​ൾ കൊ​ണ്ടു വാ​ങ്ങി​യതു​മാ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും സാ​നി​റ്റ​റി ഐ​റ്റം​സും ക​ട​ലാ​ക്ര​മ​ണം ത​ട​യാ​നു​ള്ള മ​ണ്ണ് നി​റ​യ്ക്കാ​നു​ള്ള പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളു​മാ​ണ് സ​ഹാ​യ​സം​ഘം എ​ത്തി​ച്ച​ത്. സ​ഹാ​യം അ​ർ​ഹി​ക്കു​ന്ന​വ​രെ ക​ണ്ട​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ന​സു​കാ​ണി​ച്ച യു​വാ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് യു​വാ​ക്ക​ളു​ടെ നേ​രി​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യു​മു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ​ക്ക് പാ​ർ​ക്കാ​ൻ ഇ​ട​മി​ല്ലാ​തെ വ​ന്നാ​ൽ രൂ​പ​ത​യു​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും വി​ട്ടു​ന​ൽ​കു​മെ​ന്ന് ബി​ഷ​പ് അ​റി​യി​ച്ചു.
വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ, എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് സി​റി​ൽ ത​യ്യി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സ്മി​ത, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ചാ​മ​ക്കാ​ല​യി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തോ​ട്ട​ത്തി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ​വി​ൻ മു​ങ്ങാ​മാ​ക്ക​ൽ, റീ​ജ​ന്‍റ് ബ്ര​ദ​ർ അ​ലോ​ഷി ഞാ​റ്റു​തൊ​ട്ടി​യി​ൽ, കൗ​ണ്‍​സി​ല​ർ ഡ​യ​സ്, മു​ട്ടു​ചി​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ജോ എ​ന്നി​വ​ർ സ​ഹാ​യ​ ശേ​ഖ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.