പോ​ക്സോ കോ​ട​തി​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണം : മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
Monday, August 10, 2020 9:40 PM IST
തൊടുപു​ഴ: സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​തെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഷ​സോ​മ​ൻ കു​റ്റ​പ്പെ​ടു​ത്തി.
2016 ൽ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തു മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളു​ടെ എ​ണ്ണം 16,447 ആ​ണ്.
സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള​ത് 61,146 കേ​സു​ക​ൾ. അ​തി​നാ​ൽ താ​ലൂ​ക്ക്, ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ കോ​ട​തി​ക​ളും സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള്ള കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പു​തി​യ കോ​ട​തി​ക​ളും സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് അ​ടി​യ​ന്തി​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

തൊ​ടു​പു​ഴ: ചീ​നി​ക്കു​ഴി - പാ​റ​മ​ട റോ​ഡ് മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഇ​ന്നു മു​ത​ൽ താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച​താ​യി പി​ഡ​ബ്ല്യു​ഡി അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.