ോോോോഔഷധ നിർമാണത്തിന് അ​ധി​ക​ഫ​ണ്ട് അ​നു​വ​ദി​ക്ക​ണം : ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ.
Monday, August 10, 2020 9:40 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒൗ​ഷ​ധ നി​ർ​മാ​ണ​ത്തി​ന് അ​ധി​ക​ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഗ​വ​ണ്മെ​ന്‍റ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലെ അ​മൃ​തം പ​ദ്ധ​തി കൂ​ടു​ൽ പ്ര​യോ​ജ​നം ന​ല്കി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ​യ്ക്കാ​യി ആ​യു​ർ​വേ​ദം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. സം​സ്ഥാ​ന​ത്ത് ഒ​ഴി​വു​ള്ള നൂ​റോ​ളം മെ​ഡി​ക്ക​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ൽ അ​ടി​യ​ന്ത​ര നി​യ​മ​നം ന​ട​ത്തു​ക, കോ​വി​ഡ് പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​വാ​ൻ അ​ലോ​പ്പ​തി​യി​ലെ​പ്പോ​ലെ ആ​യു​ർ​വേ​ദ​ത്തി​ലും ക​രാ​ർ നി​യ​മ​ന​ങ്ങ​ൾ ​ന​ട​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷൻ ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഡോ: ​എം. ഷ​ർ​മ​ദ് ഖാ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി. ജെ. ​സെ​ബി, ട്ര​ഷ​റ​ർ ഡോ. ​പി. ജ​യ​റാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​എം. എ​സ്. നൗ​ഷാ​ദ്, ഓ​ഡി​റ്റ​ർ ഡോ. ​എ​സ്. ഷൈ​ൻ, വ​നി​ത ചെ​യ​ർ പേ​ഴ്സ​ണ്‍ ഡോ. ​വ​ഹീ​ദ റ​ഹ് മാ​ൻ, വ​നി​ത ക​ണ്‍​വീ​ന​ർ ഡോ. ​എ​സ്. ആ​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.