ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Monday, August 10, 2020 9:40 PM IST
ക​ട്ട​പ്പ​ന: ക​ന​ത്ത മ​ഴ​യി​ൽ വീ​ടു ത​ക​ർ​ന്നു. കാ​മാ​ക്ഷി കൂ​ട്ട​ക്ക​ല്ല് പു​തി​കു​ന്നേ​ൽ ച​ന്ദ്ര​വ​ല്ലി ശി​വ​ദാ​സി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന ഭി​ത്തി ഉ​ൾ​പെ​ടെ​യാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. വീ​ട് ത​ക​ർ​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.
ര​ണ്ടു​ദി​വ​സം മു​ന്പ് വീ​ടി​ന്‍റെ ഭി​ത്തി​ക​ളി​ൽ വി​ള്ള​ൽ ക​ണ്ട​തോ​ടെ ച​ന്ദ്ര​വ​ല്ലി സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചു. വീ​ടി​ന്‍റെ മേ​ൽ​കൂ​ര​യി​ലെ ഷീ​റ്റു​ക​ൾ, ജ​നാ​ല​ക​ൾ, ക​ട്ടി​ള​ക​ൾ ഉ​ൾ​പെ​ടെ ത​ക​ർ​ന്നു​വീ​ണു. ത​ങ്ക​മ​ണി വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ഷ്ടം വി​ല​യി​രു​ത്തി.

കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു

ക​ട്ട​പ്പ​ന: വ​ള്ള​ക്ക​ട​വ് ക​രി​ന്പ​നി​പ്പ​ടി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. വ​ള്ള​ക്ക​ട​വ് പേ​രു​ശേ​രി​ൽ സു​നി​ലി​ന്‍റെ മാ​രു​തി 800 വാ​ഹ​ന​മാ​ണ് അ​ജ്ഞാ​ത​ർ ത​ക​ർ​ത്ത​ത്. മ​ഴ​യാ​യ​തി​നാ​ൽ സു​നി​ലി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ വാ​ഹ​നം ക​യ​റാ​ത്ത​തി​നാ​ൽ വീ​ടി​നു താ​ഴെ​വ​ശ​ത്തു​ള്ള റോ​ഡ് സൈ​ഡി​ലാ​ണ് കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. സു​നി​ൽ ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.