മു​തു​വാ​ൻ​കൂ​ടി​യി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം
Monday, August 10, 2020 9:40 PM IST
വെ​ള്ള​ത്തൂ​വ​ൽ: ക​ന​ത്ത കാ​റ്റും മ​ഴ​യും കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മു​തു​വാ​ൻ​കൂ​ടി, ചെ​ങ്കു​ളം, മേ​രി​ലാ​ന്‍റ്, എ​ൽ​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി​ക​ൾ​ക്ക് വ്യാ​പ​ക നാ​ശം വി​ത​ച്ചു.
ആ​യി​ര​ക്ക​ണ​ക്കി​ന് കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ളും വി​ള​വാ​യ​തും പു​തി​യ​താ​യി വെ​ച്ചു​പി​ടി​പ്പി​ച്ച​തു​മാ​യ നി​ര​വ​ധി ഏ​ല​വും കു​രു​മു​ള​ക് കൊ​ടി​യും ജാ​തി, കാ​പ്പി എ​ന്നി​വ​യും നി​ലം​പ​തി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ ക​ണ്ണീ​രി​ലാ​യി.
മു​തു​വാ​ൻ​കൂ​ടി​യി​ൽ കോ​യി​ക്ക​ക്കു​ടി ജോ​സ​ഫ്, പു​ത്ത​ൻ​പു​ര​യി​ൽ ശി​വ​ൻ, സാ​ബു പ​ള്ളി​മോ​ളി​ൽ, ആ​ഗ​സ്തി കു​ര്യാ​ക്കോ​സ് കോ​യി​ക്കകൂ​ടി, എ​ൽ​ദോ​സ് നെ​ര​വ​ത്ത്, ജോ​യി കോ​യി​ക്ക​ക്കു​ടി, ര​വീ​ന്ദ്ര​ൻ കൊ​ല്ലി​യി​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഏ​റെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്.